in , , ,

ലെവണ്ടോസ്കി ബാർസയിലേക്ക് തന്നെ..

കഴിഞ്ഞ ദിവസമാണ് ബയേൺ മ്യുണിക്കിന്റെ ഇതിഹാസ താരം റോബർട്ട്‌ ലെവണ്ടോസ്കി ക്ലബ്‌ വിടുമെന്ന് ബയേൺ സ്ഥിരീകരിച്ചത്. താരം ബാർസയിലേക്ക് ചേക്കേറുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

താരത്തിന്റെ ഏജന്റായ സാഹാവി എത്രയും വേഗം താരത്തെ ബയേണിനോട് വിൽക്കാൻ ആവശ്യപെട്ടു.ബാർസയിൽ ചേരാൻ തന്നെയാണ് ലെവക്ക്‌ താല്പര്യം. താരവും ക്ലബ്ബുമായി ഇത് വരെയും ഔദ്യോഗികമായി സംസാരിച്ചിട്ടില്ല.പക്ഷെ നിലവിൽ ബാർസ 2025 വരെ ലെവക്ക്‌ കരാർ നൽകുമെന്നാണ് റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ താരം ഈ ഓഫർ സ്വീകരിച്ചേക്കും..

നിലവിൽ ലേവേണ്ടോസ്കിക്ക്‌ ബയേണിൽ 2023 ജൂൺ വരെ കരാറുണ്ട്. പക്ഷെ അദ്ദേഹം ഈ സമ്മറിൽ തന്നെ ഒരു ദീർഘകാല കരാർ ക്ലബ്ബിനോട് ആവശ്യപെട്ടിരുന്നു . മൂന്നു വർഷത്തേക്കുള്ള കരാറാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.ബയേൺ ഇങ്ങനെ ഒരു കരാർ നൽകാൻ തയ്യാറായില്ല. അത് കൊണ്ടാണ് താരം ക്ലബ്‌ വിടാൻ ഒരുങ്ങുന്നത്.

2014 ലാണ് താരം ബോറുസിയ ഡോർമുണ്ടിൽ നിന്ന് ബയേൺ മ്യുണിക്കിലെത്തിയത്. ബയേൺ വേണ്ടി ചാമ്പ്യൻസ് ലീഗും ക്ലബ്‌ ലോകകപ്പും അടക്കം ലഭിക്കാവുന്ന എല്ലാ ട്രോഫിയും അദ്ദേഹം അല്ലിയൻസ് അരിനയിലെത്തിച്ചു.നിലവിൽ 2023 ജൂൺ വരെ താരത്തിന് ബയേണിൽ കരാറുണ്ട്.

ഓസ്ട്രേലിയൻ ഇതിഹാസ താരം ആൻഡ്രൂ സൈമൺണ്ട്സ് മരണപെട്ടു, അമ്പരന്ന് ക്രിക്കറ്റ്‌ ലോകം..

ഇത് കേരള ഫുട്ബോളിന്റെ സുവർണ വർഷം..