in , , , ,

LOVELOVE

ഇത് കേരള ഫുട്ബോളിന്റെ സുവർണ വർഷം..

കേരള ഫുട്ബോൾ മുമ്പ് ഒരിക്കലും ഇല്ലാത്ത അത്ര ഉന്നതിയിൽ എത്തിയിരിക്കുകയാണ്. ഈ വർഷം നടന്ന സകല ദേശിയ ടൂർണമെന്റിലും കേരള ടീമുകൾ ആദ്യ രണ്ട് സ്ഥാനത്തുണ്ടായിരുന്നു .ഈ വർഷം നടന്ന അഞ്ചു ടൂർണമെന്റുകളിലും മൂന്നിലും കേരള ടീം തന്നെയാണ് കിരീടം ചൂടിയത്.

കേരള ഫുട്ബോൾ മുമ്പ് ഒരിക്കലും ഇല്ലാത്ത അത്ര ഉന്നതിയിൽ എത്തിയിരിക്കുകയാണ്. ഈ വർഷം നടന്ന സകല ദേശിയ ടൂർണമെന്റിലും കേരള ടീമുകൾ ആദ്യ രണ്ട് സ്ഥാനത്തുണ്ടായിരുന്നു .ഈ വർഷം നടന്ന അഞ്ചു ടൂർണമെന്റുകളിലും മൂന്നിലും കേരള ടീം തന്നെയാണ് കിരീടം ചൂടിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ വരെ എത്തിയെങ്കിലും തോൽവി രുചിച്ചത് ഹൃദയഭേദകമായി.ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്കെത്തിയത്. പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ഹൈദരാബാദിനോടാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.

ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ അഭിമാനം ഉയർത്തുന്ന മറ്റൊരു ക്ലബ്ബാണ് ഗോകുലം കേരള.ഇന്നലെ മുഹമ്മദനസിനെ തോൽപിച്ചു ഗോകുലം ഐ ലീഗ് കിരീടം നേടിയിരുന്നു.ഐ ലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യത്തെ ടീമെന്ന ചരിത്ര നേട്ടവും ക്ലബ്‌ സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗ് അവതരിപ്പിച്ച ഡെവലപ്പ്മെന്റ് ലീഗിലും കേരള ടീം ആദ്യ രണ്ട് സ്ഥാനത്തുണ്ടായി.ബാംഗ്ലൂർ എഫ് സി ക്ക്‌ പുറമെ രണ്ടാം സ്ഥാനകാരയിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം ലീഗ് അവസാനിപ്പിച്ചത്.കൂടാതെ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യൻമാരും ഗോകുലം കേരളയാണ്.

ഇനി പറയാനുള്ളത് ഈ വർഷം ഒരു മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തിയ സന്തോഷ്‌ ട്രോഫി വിജയത്തെ പറ്റിയാണ്. ബിനോ ജോർജും സംഘവും ഒരു മത്സരം പോലും തോൽക്കാതെയാണ് കിരീടം സ്വന്തമാക്കിയത്.ബംഗാൾ ആയിരുന്നു ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ.

ലെവണ്ടോസ്കി ബാർസയിലേക്ക് തന്നെ..

യൂറോപ്പിനെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫറുമായി മാഞ്ചേസ്റ്റർ യുണൈറ്റഡ്, കാന്റെ യുണൈറ്റഡിലേക്ക്..