in , , ,

It’s Liverpool….. Liverpool…. Liverpool…….

150 ആമതു FA കപ്പ് ലിവർപൂളിന് സ്വന്തം….. 2006 നു ശേഷം റെഡ്‌സിന്റെ ആദ്യ FA കപ്പ്……

നാലാം തവണയും ഈ സീസണിൽ ഏറ്റുമുട്ടിയപ്പോഴും നിശ്ചിത സമയത്തു സമനില തന്നെ ചെൽസി ലിവർപൂൾ മത്സര ഫലം. കാൽപ്പന്തു ഫാൻസിനു ഗംഭീര മത്സരം തന്നെ ഇരു ടീമുകളും കാഴ്ചവെച്ചു.
പ്രതീക്ഷക്കൊത്ത തീപ്പൊരി പോരാട്ടം തന്നെ ആയിരുന്നു ആദ്യ പകുതി മുതൽ ഇരു ടീമുകളും. ആദ്യ പകുതിയിൽ ലിവർപൂളിനായി ലൂയിസ് ഡിയാസും ഡീഗോ ജോട്ടയും ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ചിരുന്നെങ്കിൽ മത്സരം ഇതിലും ത്രില്ലർ ആയി മാറിയേനെ. ചെൽസിയിൽ ആകട്ടെ അലൻസോക്കും പുലിസിചിനും കിട്ടിയ ചാൻസുകൾ ലക്‌ഷ്യം ഭേദിക്കാനും ആയില്ല ആധ്യ പകുതിയിൽ. ചെൽസി നിരയിൽ ലുക്കാക്കു യുടെ പ്രകടനം നിരാശ ജനകം എന്നെ പറയാനുള്ളു. ബോൾ കണ്ട്രോൾ ചെയ്യാൻ നന്നേ വിഷമിച്ച ലുക്കാക്കു വീണ്ടും മറ്റൊരു നിരാശ ജനകമായ പ്രകടനമാണ് വെബ്ലി സ്റ്റേഡിയത്തിൽ പുറത്തെടുത്തത്.ആദ്യ പകുതിയിൽ ലഭിച്ച സുവര്ണാവസരങ്ങൾ ഇരു ടീമുകളും പാഴാക്കിയതിനാൽ സ്കോർ ഷീറ്റിൽ ഇളക്കം തട്ടിയില്ല.

രണ്ടാം പകുതിയിലും ഇരു ടീമുകളും ചാൻസുകൾ കൊണ്ട് കളം നിറഞ്ഞു ഒരു അറ്റാക്ക് ഡിഫൻസ് ഷോ തന്നെ ആയിരുന്നു ഇരുവരും പുറത്തെടുത്തത്. ലിവർപൂളിന്റെ വില്ലൻ ഇത്തവണ ഗോൾ പോസ്റ്റ് ആയിരുന്നു ലൂയിസ് ഡിയാസിന്റെയും റോബർട്സന്റെയും ഗോളെന്നുറച്ച ഷോട്ടുകളാണ് പോസ്റ്റിൽ തട്ടിത്തെറിച്ചതു. ചെൽസിയുടെ നീക്കങ്ങൾക്കു അലിസൻ ബെക്കർ എന്ന ഗോളിയെയും മറികടക്കാൻ ആയതും ഇല്ല.

നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ കണ്ടെത്താൻ കഴിയാത്തതോടെ പെനാൽറ്റിയിലോട്ട് നീങ്ങിയ മത്സരം ലിവർപൂൾ കൈപ്പിടിയിൽ ആക്കുക ആയിരുന്നു. ആസ്പിലിക്കേറ്റയുടെ കിക്ക് പഴയതു ലിവർപൂളിന് ഒരു മേൽകൈ ആദ്യമേ നൽകിയിരുന്നു പക്ഷെ അഞ്ചാമത്തെ കിക്ക് എടുത്ത മാനേയുടെ ഷോട്ട് തടഞ്ഞു മെന്റി ചെൽസിക്ക് വീണ്ടും ജീവൻ കൊടുത്തെങ്കിലും, സഡൻ ഡെത്തിലേക്ക് നീണ്ട പെനാൽറ്റി ഷൂട്ട് ഔട്ടിൽ മെസൻ മൗണ്ടിന്റെ കിക്ക് തടഞ്ഞു അലിസൻ ലിവർപൂളിന്റെ ഹീറോ ആയി. അവസാന കിക്ക് സിമിക്കസ് ലക്ഷ്യം ഭേദിച്ചതോടെ തുടർച്ചയായ രണ്ടാം കപ്പ് ഫൈനലിലും ലിവര്പൂളിനോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ അടിയറവ് പറയാനായിരുന്നു ചെൽസിയുടെ വിധി.

ചരിത്രമെഴുതി ഗോകുലം, തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടം..

ഓസ്ട്രേലിയൻ ഇതിഹാസ താരം ആൻഡ്രൂ സൈമൺണ്ട്സ് മരണപെട്ടു, അമ്പരന്ന് ക്രിക്കറ്റ്‌ ലോകം..