in ,

LOLLOL LOVELOVE

അയ്യരിന് ഒപ്പം കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ സൂപ്പർ താരം..

കമ്മിൻസിനെ 7.25 കോടിക്കും അയ്യരെ 12.5 കോടിക്കുമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അയ്യരിന്റെ നേതൃമികവിൽ നഷ്ടമായി കൊണ്ടിരിക്കുന്ന പ്രതാപം വീണ്ടു എടുക്കാൻ സാധിക്കുമെന്ന് തന്നെയാണ് കമ്മിൻസും കൊൽക്കത്ത ആരാധകരും പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ അയ്യരിന് ഒപ്പം കളിക്കാൻ കാത്തിരിക്കുകയാണെന്ന്  ഓസ്ട്രേലിയുടെ സൂപ്പർ താരവും ടെസ്റ്റ്‌ ക്യാപ്റ്റനുമായി പാറ്റ് കമ്മിൻസ്.

ഓസ്ട്രേലിയും പാകിസ്ഥാനുമായി നടക്കുന്ന ടെസ്റ്റ്‌ പരമ്പരക്ക് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിൻസിന്റെ വാക്കുകളിലേക്ക്.

ശ്രേയസ്, ഞാൻ (അവനോടൊപ്പം) ഡൽഹിയിൽ (ഡെയർഡെവിൾസ്) കളിച്ചു, ഞങ്ങൾ വളരെ മനോഹരമായി തന്നെ അന്ന് കളിച്ചു. അവൻ വളരെ ശാന്തനായ ഒരു താരമാണ് ,ഇപ്പോൾ അവൻ തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലേ ഏറ്റവും മികച്ച ഫോമിലാണ് .

ഞാൻ ഐ പി ൽ കളിക്കാൻ അതിയായി ആഗ്രഹിക്കുന്നു. എനിക്ക് അവിടെ വളരെ മികച്ച സുഹൃത്തുക്കൾ ഉണ്ട് . തനിക്ക് കാത്തിരിക്കാൻ വയ്യ എന്നും കമ്മിൻസ് കൂട്ടിച്ചേർത്തു.

കമ്മിൻസിനെ 7.25 കോടിക്കും അയ്യരെ 12.5 കോടിക്കുമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അയ്യരിന്റെ നേതൃമികവിൽ നഷ്ടമായി കൊണ്ടിരിക്കുന്ന പ്രതാപം വീണ്ടു എടുക്കാൻ സാധിക്കുമെന്ന് തന്നെയാണ് കമ്മിൻസും കൊൽക്കത്ത ആരാധകരും പ്രതീക്ഷിക്കുന്നത്.

മാർച്ച്‌ 26 ന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15 ആം പതിപ്പിന് ആരംഭം. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡർസിന്റെ എതിരാളികൾ ചെന്നൈ സൂപ്പർ കിങ്സാണ്.

എൽ ക്ലാസിക്കോയിൽ ബ്ലൊഗ്രാന ക്ലാസിക്ക്

നിരാശരാണ്, പക്ഷെ ഇവിടെ വരെ എത്തിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു – ഇവാൻ വുകമനോവിച്