in , , ,

LOVELOVE

എൽ ക്ലാസിക്കോയിൽ ബ്ലൊഗ്രാന ക്ലാസിക്ക്

തുടർച്ചയായ അഞ്ചു എൽ ക്ലാസിക്കൊകൾ ബാഴ്സ കൈവിട്ടെങ്കിലും ഇന്നലത്തെ സുദിനം ബാഴ്സയുടേതായിരുന്നു. സാവിയുടെ ടീം എത്ര കണ്ടു മുന്നേറി എന്ന് കാണിച്ചു തരുന്ന മത്സരം. Complete Barsa Dominance.

ബെൻസിമയെ മിസ് ചെയ്യുന്നുണ്ടായിരുന്നു റയൽ മുന്നേറ്റ നിര. ബ്ബെൻസിമയുടെ പ്രെസ്സിങ്ങിൽ എതിരാളികൾ പിഴവ് വരുത്തുമായിരുന്നു പക്ഷെ ഇന്ന് റയൽ മുന്നേറ്റ നിര കാര്യമായ പ്രെസ്സിങ് ഒന്നും നടത്തിയില്ല.

ഡെംബെലെ തന്റെ മികവിലേക്കു ഉയർന്നത് സാവിയുടെ മറ്റൊരു നേട്ടമായി, വലതു വിങ്ങിൽ മികച്ച പ്രകടനം ആണ് അദ്ദേഹം കാഴ്ചവെച്ചത്. ബാഴ്സ ജനുവരി ട്രാൻസ്ഫെറിൽ വിലപ്പനക്കു വച്ചിരിക്കുന്ന പ്ലയെർ ആയിരുന്നു ഡംബെലെ എന്നോർക്കണം. സ്‌ക്വാഡിൽ ഇടം ഉണ്ടാകില്ല എന്ന നിലവരെ എത്തിയ ഘട്ടത്തിൽ ആണ് ഈ ഉയര്തെഴുനെൽപ്പു. പരിക്കുകൾ ഇനിയും വില്ലനായില്ല എങ്കിൽ ബാഴ്സ വിങ്ങിൽ ഇനിയും മായാജാലം കാണിക്കാൻ അദ്ദേഹത്തിനാകും. ഫിനിഷിങ് കൂടി മെച്ചപ്പെടുത്തിയാൽ റൈറ്റ് വിങ്ങിൽ സാവി മറ്റൊരു ഓപ്ഷൻ നോക്കേണ്ടി വരില്ല അടുത്ത കാലത്തൊന്നും.

ആദ്യ എൽ ക്ലാസിക്കോയിൽ തന്നെ രണ്ടു ഗോളുകളുമായി ഒബാമയാങ് റയൽ ഡിഫെൻസിനെ കീറി മുറിക്കുന്ന കാഴ്ചയും മറ്റൊരു മികച്ച പ്രകടനം ആയി. അർറ്റെട്ട അർസ്സെനലിൽ നിന്നും ഒഴിവാക്കിയ പ്ലയെർ ആണ് സാവിയുടെ കീഴിൽ ഇത്രയും മെച്ചപ്പെട്ടത് എന്നത് മറ്റൊരു യാഥാർഥ്യം.

മറ്റൊരു ജനുവരി ട്രാൻസ്ഫർ ആയ ഫെറാൻ ടോറസും കുറെ അവസരങ്ങൾക്കു ശേഷം ഒരു മനോഹര ഷോട്ടിലൂടെ ബാഴ്സ സ്കോർ ബോർഡിൽ ഇടം നേടി. ഫെറാൻ ടോറസ് കുറച്ചു കൂടെ ക്ലിനിക്കൽ ആയെങ്കിൽ റയൽ മാഡ്രിഡ് വല ഗോളുകളാൽ നിറഞ്ഞേ.

ബാഴ്സ മുന്നേറ്റം പ്രതിരോധം മധ്യനിര ഒക്കെയും ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഈ സീസണിൽ ഒരു കിരീടം കൂടി നേടാനായാൽ ബാഴ്സയുടെ ഊർജം ഇനിയും വർധിക്കും എന്നത് തീർച്ച.

ഫെബ്രുവരി തൊട്ട് ബാർസ കളിക്കുന്ന ലെവൽ ?

? അത്ലെറ്റികൊ മാഡ്രിഡ്‌ : 4-2 ജയം ✅️

? എസ്പന്യോൾ : 2-2 ഡ്രോ ▪️

? നാപൊളി : 1-1 ഡ്രോ ▪️

? വലൻസിയ : 4-1 ജയം ✅️

? നാപൊളി : 4-2 ജയം ✅️

? അത്ലെറ്റികൊ ബിൽബാവോ : 4-0 ജയം ✅️

? എൽഷേ : 2-1 ജയം ✅️

? ഗലാത്തർ സറെ : 0-0 ഡ്രോ ▪️

? ഒസാസുന : 4-0 ജയം ✅️

? ഗലാത്തർസറെ : 2-1 ജയം ✅️

? റയൽ മാഡ്രിഡ്‌ : 4-0 ജയം ?????

കാലവും ഭാഗ്യവും തുണച്ചില്ല കൊമ്പന്മാർക്കു ഇനിയും കാത്തിരിക്കാം ISL കിരീടത്തിൽ മുത്തമിടാൻ…………….

അയ്യരിന് ഒപ്പം കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ സൂപ്പർ താരം..