in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

നിരാശരാണ്, പക്ഷെ ഇവിടെ വരെ എത്തിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു – ഇവാൻ വുകമനോവിച്

ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ ഫൈനലിൻ ഒടുവിൽ ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയോട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പരാജപ്പെട്ടിരുന്നു.

നിരാശരാണ്, പക്ഷെ ഇവിടെ വരെ എത്തിയതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൻ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെനാൽറ്റി എന്ത് കൊണ്ട് ലൂണ ആദ്യമേ എടുത്തില്ല എന്ന് ചോദ്യത്തിന് മറുപടിയുമായിയാണ് പരിശീലകൻ മനസ്സ് തുറന്നത്.

ഞങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പെനാൽറ്റി നന്നായി പരിശീലിച്ചിരുന്നു. ലെസ്കോവിച് തന്നെയാണ് ഏറ്റവും നല്ല രീതിയിൽ പെനാൽറ്റി എടുക്കുന്നത്.പക്ഷെ ഭാഗ്യം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല.

ചില സമയങ്ങളിൽ പെനാൽറ്റി എടുക്കേണ്ട താരങ്ങൾ നമുക്ക് ലഭ്യമാകില്ല. അപ്പോൾ ഒരു പരിശീലകൻ എന്ന് നിലയിൽ പെനാൽറ്റി എടുക്കാൻ ആരാണ് സന്നദ്ധൻ എന്ന് താൻ ചോദിക്കും. ഇന്നലെയും അങ്ങനെ ചോദിച്ചു. അപ്പോൾ ഒരുപാട് കൈകളാണ് പൊങ്ങിയത്. അതിൽ താൻ അഭിമാനിക്കുനുവെന്നും ഇവാൻ കൂട്ടിച്ചേർത്തു.

ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ ഫൈനലിൻ ഒടുവിൽ ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയോട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പരാജപ്പെട്ടിരുന്നു.

അയ്യരിന് ഒപ്പം കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ സൂപ്പർ താരം..

ആരും വിഷമിക്കണ്ടതില്ല ആറു മാസങ്ങൾക്കപ്പുറം ഇവാന്റെ കൊമ്പന്മാർ യഥാർത്ഥ കരുത്തോടെ വരും