in ,

കോഹ്ലിയെ മറികടന്നു ബാബർ..

2016 ലാണ് അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ബാബർ അരങ്ങേറ്റം കുറിച്ചത്.74 t20 മത്സരങ്ങളിൽ നിന്ന് 2686 റൺസ് ബാബർ സ്വന്തമാക്കിട്ടുണ്ട്. ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.

Kohli and Babar

കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്രിക്കറ്റ് ലോകത്തിൽ തന്റെ ഏറ്റവും മികച്ച ഫോമിലാണ് പാകിസ്ഥാൻ നായകൻ ബാബർ അസം ബാറ്റ് ചെയ്യുന്നത്. താരത്തിന്റെ ഫോം വിരാട് കോഹ്ലിയുമായി അയാൾ താരതമ്യപെടുത്തുന്നതിൽ വരെ എത്തിച്ചു കാര്യങ്ങൾ. ഇപ്പോൾ വിരാട് കോഹ്ലിയുടെ പേരിൽ ഉണ്ടായിരുന്ന ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാബർ.

ബാറ്റസ്മാന്മാരുടെ ട്വന്റി ട്വന്റി റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയ താരമെന്ന നേട്ടമാണ് വിരാട് കോഹ്ലിയിൽ നിന്ന് ബാബർ സ്വന്തമാക്കിയത്.1013 ദിവസമാണ് വിരാട് കോഹ്ലി ബാറ്റസ്മാന്മാരുടെ ട്വന്റി ട്വന്റി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഇതാണ് ഇപ്പോൾ ബാബർ മറികടന്നത്.

ഏകദിന ബാറ്റസ്മാന്മാരുടെ റാങ്കിങ്ങിലും ബാബർ അസം തന്നെയാണ് മുന്നിൽ.ഇഷൻ കിഷൻ മാത്രമാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള ഇന്ത്യൻ താരം. ബാബറിനെ കൂടാതെ രണ്ടാം സ്ഥാനത്തുള്ള റിസ്വാനാണ് ആദ്യ പത്തിലുള്ള മറ്റു പാകിസ്ഥാൻ താരം.

2016 ലാണ് അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ബാബർ അരങ്ങേറ്റം കുറിച്ചത്.74 t20 മത്സരങ്ങളിൽ നിന്ന് 2686 റൺസ് ബാബർ സ്വന്തമാക്കിട്ടുണ്ട്. ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.

സുഹൈറിനെ നോർത്ത് ഈസ്റ്റിൽ നിലനിർത്താൻ തന്നെയാണ് ക്ലബ്ബിന് താല്പര്യം..

ആദ്യ പത്തിലുള്ള ഒരേ ഒരു ഫുട്ബോൾ ടീം ബ്ലാസ്റ്റേഴ്‌സ്..