in , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

സുഹൈറിനെ നോർത്ത് ഈസ്റ്റിൽ നിലനിർത്താൻ തന്നെയാണ് ക്ലബ്ബിന് താല്പര്യം..

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സ്വന്തമാക്കാൻ പോകുന്ന അടുത്ത താരം വി പി സുഹൈറായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അത്ര എളുപ്പത്തിൽ അദ്ദേഹത്തെ വിട്ട് നൽകിയേക്കില്ല. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

സുഹൈറിനെ അത്ര പെട്ടെന്ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കൈവിടില്ല.താരത്തിന് മികച്ച ട്രാൻസ്ഫർ തുക ലഭിക്കണം. ഒപ്പം മികച്ച പകരക്കാരെ കൂടി ലഭിച്ചാൽ മാത്രമേ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുകയൊള്ളു.താരത്തിനെ ഒരു വർഷം കൂടി നിലനിർത്താൻ തന്നെയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ആഗ്രഹിക്കുന്നത്.

എന്നാൽ താരത്തിന് വേണ്ടി വമ്പൻ ഓഫർ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ചിരിക്കുന്നത്. രണ്ട് താരങ്ങളും ട്രാൻസ്ഫർ തുകയും അടങ്ങിയതാണ് ഈ ഓഫർ. യുവ താരം ഗിവ്സൺ സിങ്ങും മലയാളി താരം പ്രശാന്തുമാണ് ഈ രണ്ട് താരങ്ങൾ.

തനിക്ക് ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് സുഹൈർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഓഫറുമായി മുന്നോട്ട് വന്നാൽ താൻ അത് സ്വീകരിക്കുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുഹൈറിന്റെ ട്രാൻസ്ഫർ നടക്കുമോ ഇല്ലയോ എന്ന് വരും മണിക്കൂറുകളിൽ അറിയാൻ സാധിക്കും.

സഞ്ജുവിന്റെ ആരാധകപിന്തുണ കണ്ട് ഞെട്ടി ഹാർദിക് പാന്ധ്യ, ബാറ്റിങ്ങിൽ ചരിത്രനേട്ടവും സ്വന്തമാക്കി സഞ്ജു സാംസൺ..

കോഹ്ലിയെ മറികടന്നു ബാബർ..