in

LOVELOVE

ബാലൻ ഡി ഓർ vs ഫിഫ ദി ബെസ്റ്റ് – മികച്ച അവാർഡ് ഏത്? ഉത്തരവും കാരണവും വ്യക്തമാക്കി ലെവൻഡോസ്കി

അഭിമാനത്തിന്റെയും പ്രശസ്തിയുടെയും കാര്യത്തിൽ ബാലൻ ഡി ഓർ അവാർഡാണ് മുന്നിലെങ്കിലും, ഏറ്റവും മികച്ച അവാർഡ് ഫിഫ ദി ബെസ്റ്റ് ആണെന്നാണ് ലെവൻഡോസ്കി പറഞ്ഞത്. ബാലൻ ഡി ഓറിനേക്കാൾ മികച്ചത് ഫിഫ ബെസ്റ്റ് അവാർഡാണെന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. പോളിഷ് പബ്ലിക്കേഷനായ പിൽക നോസ്നക്ക് നൽകിയ അഭിമുഖത്തിലാണ് ലെവൻഡോസ്കി ഇക്കാര്യം തുറന്നു പറയുന്നത്.

lewandowski

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഫിഫ നൽകുന്ന അവാർഡാണ് ഫിഫ ദി ബെസ്റ്റ്. എങ്കിലും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിക്കുന്ന ബാലൻ ഡി ഓർ അവാർഡിനാണ് ഏറ്റവും കൂടുതൽ പ്രശസ്തിയുള്ളതെന്ന് എല്ലാവർക്കുമറിയാം. ഈ രണ്ട് അവാർഡുകളിൽ ഏതാണ് ഏറ്റവും മികച്ച അവാർഡ് എന്നത് തിരഞ്ഞെടുത്തിരിക്കുകയാണ് കഴിഞ്ഞ രണ്ടു വർഷവും ഫിഫ ദി ബെസ്റ്റ് ജേതാവായിട്ടുള്ള പോളിഷ് താരം റോബർട്ട്‌ ലെവൻഡോസ്കി.

lewandowski

അഭിമാനത്തിന്റെയും പ്രശസ്തിയുടെയും കാര്യത്തിൽ ബാലൻ ഡി ഓർ അവാർഡാണ് മുന്നിലെങ്കിലും, ഏറ്റവും മികച്ച അവാർഡ് ഫിഫ ദി ബെസ്റ്റ് ആണെന്നാണ് ലെവൻഡോസ്കി പറഞ്ഞത്. ബാലൻ ഡി ഓറിനേക്കാൾ മികച്ചത് ഫിഫ ബെസ്റ്റ് അവാർഡാണെന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. പോളിഷ് പബ്ലിക്കേഷനായ പിൽക നോസ്നക്ക് നൽകിയ അഭിമുഖത്തിലാണ് ലെവൻഡോസ്കി ഇക്കാര്യം തുറന്നു പറയുന്നത്.

“ഫിഫ ദി ബെസ്റ്റ് മെൻസ് പ്ലയെർ അവാർഡ്, ബാലൻ ഡി ഓർ എന്നീ രണ്ട് അവാർഡുകളെ പറ്റി ഞാൻ ഈയിടെ ചിന്തിക്കുകയായിരുന്നു. ഫിഫ ദി ബെസ്റ്റ് അവാർഡിന് ബാലൻ ഡി ഓറിനേക്കാൾ പ്രാധാന്യമുണ്ടെന്ന നിഗമനത്തിൽ ഞാൻ എത്തിയിരിക്കുന്നു.”

“ബാലൻ ഡി ഓർ അവാർഡിൽ മാധ്യമപ്രവർത്തകർ മാത്രമാണ് വോട്ട് ചെയ്യുന്നത്, പല വിദഗ്ധരും മുൻകാല ഫുട്ബോൾ കളിക്കാരും ഇപ്പോൾ കളിക്കുന്നവരും പറഞ്ഞതുപോലെ വ്യക്തമായ സ്ഥിരീകരണമൊന്നുമില്ല.”

“പ്രൊഫസഷണൽസും മാധ്യമപ്രവർത്തകരുമാണ് ഫിഫ അവാർഡിന് വോട്ട് ചെയ്യുന്നത്. ടീം ക്യാപ്റ്റൻമാർക്കും പരിശീലകന്മാർക്കും ഞങ്ങളുടെ നേട്ടങ്ങൾ യാഥാർഥ്യത്തോടെയും വസ്തുനിഷ്ഠമായും വിലയിരുത്താൻ കഴിയും. കാരണം ഓരോ മത്സരങ്ങളും ഓരോ റെക്കോർഡുകളും ഓരോ പരിക്കുകളും തുടങ്ങിയവയെല്ലാം നമ്മൾക്ക് എത്രമാത്രമുണ്ടെന്ന് അവർക്കറിയാം.”

“അഭിമാനത്തിന്റെ കാര്യത്തിലാണെങ്കിൽ ഫിഫ അവാർഡിനേക്കാൾ ഉയരത്തിലാണ് ബാലൻ ഡി ഓർ അവാർഡ്. കളിക്കാരും പരിശീലകന്മാരും വോട്ട് ചെയ്തതിന് ശേഷം തുടർച്ചയായി രണ്ടാം തവണയും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡ് എനിക്ക് ലഭിച്ചു എന്നറിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം വർഷങ്ങളോളം ഞാൻ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്ന് എനിക്കറിയാം.” – ലെവൻഡോസ്കി പറഞ്ഞു.

2020, 2021 എന്നീ വർഷങ്ങളിൽ ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോബർട്ട്‌ ലെവൻഡോസ്കിക്ക് കരിയറിൽ ഇതുവരെയും ബാലൻ ഡി ഓർ ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമാനതകളില്ലാത്ത മികച്ച പ്രകടനം കാഴ്ച വെക്കുന്ന ലെവൻഡോസ്കി അർഹിച്ച ബാലൻ ഡി ഓർ അവാർഡാണ് 2020-ൽ കോവിഡ് പാൻഡമിക് കാരണം ഫ്രാൻസ് ഫുട്ബോൾ റദ്ദാക്കിയത്, 2021-ൽ സൂപ്പർ താരമായ ലയണൽ മെസ്സിയാണ് ബാലൻ ഡി ഓർ അവാർഡ് നേടിയത്.

വാസ്ക്‌സിന്റെ അത്ഭുതഗോളിനെ പറ്റി പ്രതികരിച്ചു സൂപ്പർ താരം..

മുഹമ്മദ് കൈഫ്‌,വിരാട് കോഹ്ലി, ഉന്മമുക്ത് ചന്ദ്,പ്രിത്വി ഷാ, യഷ് ദൽ???