in

മുഹമ്മദ് കൈഫ്‌,വിരാട് കോഹ്ലി, ഉന്മമുക്ത് ചന്ദ്,പ്രിത്വി ഷാ, യഷ് ദൽ???

മുഹമ്മദ് കൈഫ്‌, വിരാട് കോഹ്ലി, ഉന്മമുക്ത് ചന്ദ്, പ്രിത്വി ഷാ എന്നിവരുടെ ശ്രേണിയിലേക്ക് യാഷ് ദലും ചേരുമോ.അഞ്ചാം ജൂനിയർ ലോകകപ്പ് തേടി ഇന്ത്യ ഇന്നിറങ്ങുമ്പോൾ എതിരാളികൾ ഇംഗ്ലണ്ട്. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6:30 മുതൽ.

മുഹമ്മദ് കൈഫ്‌, വിരാട് കോഹ്ലി, ഉന്മമുക്ത് ചന്ദ്, പ്രിത്വി ഷാ എന്നിവരുടെ ശ്രേണിയിലേക്ക് യാഷ് ദലും ചേരുമോ.അഞ്ചാം ജൂനിയർ ലോകകപ്പ് തേടി ഇന്ത്യ ഇന്നിറങ്ങുമ്പോൾ എതിരാളികൾ ഇംഗ്ലണ്ട്. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6:30 മുതൽ.

തുടർച്ചയായ നാലാം ഫൈനലിൽ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ 1998 ന്ന് ശേഷം ജൂനിയർ ലോകകപ്പ് നേടുക എന്നാ ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് എത്തുന്നത്. ഇരു ടീമുകളും തോൽവി അറിയാതെ മുന്നേറുകയാണ്.

ഇന്ത്യ സെമിയിൽ ക്യാപ്റ്റൻ യാഷ് ദല്ലിന്റെ സെഞ്ച്വറി മികവിൽ ഓസ്ട്രേലിയെ തകർത്ത് എറിഞ്ഞു കൊണ്ടാണ് ഫൈനലിൽ എത്തുന്നത്.മറു വശത്തു അഫ്‌ഘാനിസ്ഥാൻ എതിരെ ആവേശകരമായ വിജയം നേടികൊണ്ടാണ് ഇംഗ്ലണ്ട് ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്.

ഇരു ടീമുകളും ഒരു പോലെ ശക്തരാണ്.ജേക്കബ് ബെതല്ലിന്റെയും ക്യാപ്റ്റൻ ടോം പ്രെസ്റ്റിന്റെയും ബാറ്റിംഗ് മികവിൽ ഇംഗ്ലണ്ട് പ്രതീക്ഷവെക്കുമ്പോൾ ഇന്ത്യയുടെ പ്രതീഷ ക്യാപ്റ്റൻ യഷ് ദലിൽ തന്നെയാണ്.ജോഷുവ ബോയ്ഡൻ നയിക്കുന്ന ഇംഗ്ലണ്ട് ബൌളിംഗ് നിരയും രവി കുമാർ നയിക്കുന്ന ഇന്ത്യൻ ബൌളിംഗ് നിരയും ഒരു പോലെ ശക്തം.

ഇന്ത്യ അഞ്ചാം കിരീടം ലക്ഷ്യം വെച്ചിറിങ്ങമ്പോൾ ഇംഗ്ലണ്ടിന്റെ ലക്ഷ്യം രണ്ടാം കിരീടമാണ്.മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6:30 മുതൽ ആരംഭിക്കും.

ബാലൻ ഡി ഓർ vs ഫിഫ ദി ബെസ്റ്റ് – മികച്ച അവാർഡ് ഏത്? ഉത്തരവും കാരണവും വ്യക്തമാക്കി ലെവൻഡോസ്കി

അൽവരോയുടെ അത്ഭുതഗോളിനെയും ആരാധകരെയും വാനോളം പുകഴ്ത്തി ഇവാൻ വുകമനോവിച്