ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചത് .മത്സരത്തിന്റെ 82 ആം മിനുറ്റിലാണ് ഐ എസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ അൽവരോ വസ്കസ് നേടിയത്.
മത്സരം ശേഷം സംസാരിക്കുകായിരുന്ന ക്യാപ്റ്റൻ അഡ്രിയൻ ലൂണയാണ് വാസ്ക്‌സിന്റെ ഗോളിനെ വാനോളം പുകഴ്ത്തിയത്. അദ്ദേഹം അത് ഷൂട്ട് ചെയ്തപ്പോൾ എന്റെ മനസിൽ എന്തിനാണ് ഷൂട്ട് ചെയ്തത് എന്ന ചോദ്യം കടന്നു വന്നു.പക്ഷെ അയാൾ അത് സ്കോർ ചെയ്തു. അദ്ദേഹം അത്തരത്തിലുള്ള ഒരു താരമാണ്.അദ്ദേഹത്തിന്റെ കഴിവുകൾ മികച്ചതാണെന്നും ലൂണ കൂട്ടിചേർത്തു.
നിലവിൽ 23 പോയിന്റുമായി ഹൈദരാബാദിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.അൽവരോക്ക് പുറമെ ഇന്നലെ ഡയസാണ് മറ്റൊരു ഗോൾ കേരളത്തിന് വേണ്ടി നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഫെബ്രുവരി 10 ന്ന് ജംഷഡ്‌പൂരിന്ന് എതിരെയാണ്