in

ലയണൽ മെസ്സി തനിക്ക് വോട്ട് നൽകാത്തതിന് കാരണമറിയില്ലെന്ന് ലെവൻഡോസ്കി

2021-ൽ മെസ്സി ചെയ്ത കാര്യങ്ങളെ അഭിനന്ദിച്ചു കൊണ്ട് താൻ മെസ്സിക്ക് വോട്ട് നൽകിയെന്നും, എന്നാൽ ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ അവാർഡിനുള്ള വോട്ടിങ്ങിൽ തനിക്ക് വോട്ട് നൽകിയ ലയണൽ മെസ്സിയുടെ കാഴ്ചപ്പാട് ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള വോട്ടിങ്ങിൽ മാറിയത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല എന്നും ബയേൺ മ്യൂണികിന്റെ ഗോളടി യന്ത്രം കൂട്ടിച്ചേർത്തു.

Messi and Lewandowski

2021-ലെ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ലയണൽ മെസ്സി തനിക്ക് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിൽ വോട്ട് ചെയ്യാത്തത് എന്തുകൊണ്ടാണെന്നത് അറിയില്ലെന്ന് 2021-ലെ ഫിഫ ദി ബെസ്റ്റ് ജേതാവായ റോബർട്ട്‌ ലെവൻഡോസ്കി. പോളിഷ് പബ്ലിക്കേഷനായ പിൽക നോസ്നയോട് സംസാരിക്കുകയായിരുന്നു ലെവൻഡോസ്കി.

Messi and Lewandowski

2021-ൽ മെസ്സി ചെയ്ത കാര്യങ്ങളെ അഭിനന്ദിച്ചു കൊണ്ട് താൻ മെസ്സിക്ക് വോട്ട് നൽകിയെന്നും, എന്നാൽ ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ അവാർഡിനുള്ള വോട്ടിങ്ങിൽ തനിക്ക് വോട്ട് നൽകിയ ലയണൽ മെസ്സിയുടെ കാഴ്ചപ്പാട് ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള വോട്ടിങ്ങിൽ മാറിയത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല എന്നും ബയേൺ മ്യൂണികിന്റെ ഗോളടി യന്ത്രം കൂട്ടിച്ചേർത്തു.

“എനിക്ക് ഇതുമായി ബന്ധപ്പെടാൻ പ്രയാസമാണ്. ഞാൻ മെസ്സിക്ക് വോട്ട് ചെയ്തു, കാരണം 2021-ലും നേരത്തെയും അദ്ദേഹം ചെയ്ത കാര്യങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. മെസ്സി എനിക്ക് ബാലൻ ഡി ഓറിൽ വോട്ട് ചെയ്തു, എന്നാൽ പിന്നീട് എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാറിയത് എന്ന് എനിക്കറിയില്ല.”

“എന്തായാലും, എനിക്ക് സങ്കടങ്ങളൊന്നുമില്ല, പരാതികളുമില്ല, ഞാൻ അത് സ്വീകരിച്ചു, മെസ്സി അദ്ദേഹത്തിന്റെ തീരുമാനമെടുത്തു, അത്രേയുള്ളൂ അത്.” – റോബർട്ട്‌ ലെവൻഡോസ്കി പറഞ്ഞു.

2021-ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റോബർട്ട്‌ ലെവൻഡോസ്കി ബയേൺ മ്യൂണികിനൊപ്പം നേടിയതും വ്യക്തികതമായി സ്വന്തമാക്കിയതുമായ നേട്ടങ്ങളാണ് താരത്തിനെ ഫിഫ ദി ബെസ്റ്റ് ജേതാവാക്കിയത്. അതേസമയം 2021-ലെ കോപ്പ അമേരിക്ക നേട്ടമാണ് പ്രധാനമായും അർജന്റീന നായകൻ ലയണൽ മെസ്സിയെ കരിയറിലെ ഏഴാം ബാലൻ ഡി ഓർ സ്വന്തമാക്കുന്നതിൽ സഹായിച്ചത്.

ദുരന്ത നായകനായി ഏലഘ,യുണൈറ്റഡ് പുറത്തു..

വാസ്ക്‌സിന്റെ അത്ഭുതഗോളിനെ പറ്റി പ്രതികരിച്ചു സൂപ്പർ താരം..