in , ,

LOVELOVE CryCry

ദുരന്ത നായകനായി ഏലഘ,യുണൈറ്റഡ് പുറത്തു..

പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ എട്ടിന് എതിരെ 7 ഗോളുകൾക്ക് യുണൈറ്റഡിന് തോൽവി. യുവ താരം ആന്റണി ഏലഘയാണ് യുണൈറ്റഡിന്റെ കിക്ക് പാഴാക്കിയത്. ഇതോടു കൂടി എഫ് എ കപ്പിൽ നിന്ന് യുണൈറ്റഡ് പുറത്തായി

ആവേശകരമായ എഫ് എ കപ്പ്‌ മത്സരത്തിൻ ഒടുവിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന് തോൽവി. യുവ താരം ആന്റണി ഏലഘ ദുരന്ത നായകനായപ്പോൾ യുണൈറ്റഡിന്റെ എഫ് എ കപ്പിലെ പ്രയാണം നാലാം റൗണ്ടിൽ അവസാനിച്ചു.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച യുണൈറ്റഡ് എതിരാളികളുടെ ബോക്സിൽ അപകടം വിതച്ചു കൊണ്ടിരുന്നു. സഞ്ചോയുടെ ബ്രൂണോയുടെയും ഷോട്ടുകൾ ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.ഇതിനിടയിൽ പോഗ്ബ യെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ക്രിസ്ത്യാനോ പാഴാക്കി.

എന്നാൽ തുടർച്ചയായ ആക്രമണങ്ങൾക്ക് ഒടുവിൽ 25 ആം മിനുറ്റിൽ ബ്രൂണോ നൽകിയ പന്തിൽ നിന്ന് സഞ്ചോ യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു.പക്ഷെ രണ്ടാം പകുതിയിൽ മിഡിൽസ്ബ്രോ ആക്രമിച്ചു കളിച്ചു. പക്ഷെ ഡീൻ ഹെൻഡേഴ്സൺ അതെല്ലാം വിഫലമാക്കിയെങ്കിലും 64 ആം മിനുറ്റിൽ ക്രൂക്സിലൂടെ മിഡിൽസ്ബ്രോ ഒപ്പമെത്തി.90 മിനുറ്റിന് ശേഷവും ആരും ഗോൾ നേടാത്തതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിൽ തുടരെ ആക്രമണം നടത്തിയ യുണൈറ്റഡിന്റെ എല്ലാ അക്രമണവും മിഡിൽസ്ബ്രോ ഗോളിയുടെ കൈയിൽ ഒതുങ്ങി. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഹെൻഡേഴ്സൺ നടത്തിയ സേവുകൾ യുണൈറ്റഡിന്റെ ഭാവി നീട്ടിയെടുത്തു. മത്സരം പെനാൽറ്റി ഷൂട്ട്‌ ഔട്ടിലേക്ക്.

പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ എട്ടിന് എതിരെ 7 ഗോളുകൾക്ക് യുണൈറ്റഡിന് തോൽവി. യുവ താരം ആന്റണി ഏലഘയാണ് യുണൈറ്റഡിന്റെ കിക്ക് പാഴാക്കിയത്. ഇതോടു കൂടി എഫ് എ കപ്പിൽ നിന്ന് യുണൈറ്റഡ് പുറത്തായി.

അത്ഭുത ഗോളുമായി അൽവരോ, ബ്ലാസ്റ്റേഴ്‌സിൻ ആറാം വിജയം..

ലയണൽ മെസ്സി തനിക്ക് വോട്ട് നൽകാത്തതിന് കാരണമറിയില്ലെന്ന് ലെവൻഡോസ്കി