ലോക ഫുട്ബോളിലെ പ്രവചന സിംഹം എന്ന് അറിയപ്പെടുന്ന താരമാണ് ഫാബ്രിസിയോ റോമനോവ് ഒരു ജേണലിസ്റ്റ് എന്നതിലുപരിയായി ഫുട്ബോൾ ലോകത്തെ പ്രവാചകൻ എന്നാണ് ഇദ്ദേഹത്തിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. കാരണം അത്രയേറെ കൃത്യമായാണ് ഇദ്ദേഹം തൻറെ റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. വിശ്വാസ്യതയാണ് അദ്ദേഹത്തിൻറെ മുഖമുദ്ര.
അദ്ദേഹം പുറത്തുവിടുന്ന റൂമറുകൾ ഒഫീഷ്യൽ റിപ്പോർട്ട് പോലെയാണ്. അദ്ദേഹം ഒരു വാർത്ത പുറത്തു വിട്ടു കഴിഞ്ഞാൽ അത് ഔദ്യോഗിക വാർത്തയ്ക്ക് സമമാണ്. യാഥാർത്ഥ്യവുമായി അണുവിട പോലും വ്യത്യാസം ഉണ്ടായിരിക്കുകയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ഉൾപ്പെടെയുള്ള അവിശ്വസനീയമായ ട്രാൻസ്ഫറും ആദ്യം പറഞ്ഞത് ഇദ്ദേഹമായിരുന്നു.

അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനെ പ്രവചന സിംഹം എന്നാണ് ഫുട്ബോൾ ലോകത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. അത്രയേറെ കൃത്യതയുള്ള പ്രവചനങ്ങൾ നിരന്തരം നടത്തുന്നതുകൊണ്ട് ആ പേര് ഒരിക്കലും അനുചിതവും ആവുകയില്ല. ഇത്തവണത്തെ ബാലൻഡിയോർ പുരസ്കാര പ്രഖ്യാപനം അടുക്കുന്നതോടുകൂടി അദ്ദേഹത്തിൻറെ പ്രവചനത്തിന് കാത്തിരിക്കുകയായിരുന്നു ആരാധകർ ഒടുവിൽ ആ പ്രവചനം എത്തിയിരിക്കുകയാണ്.
അർജൻറീന താരം ലയണൽ മെസ്സിക്ക് ആയിരിക്കും ഇത്തവണ പുരസ്കാരം ലഭിക്കുവാൻ സാധ്യത എന്ന് ഫാബ്രിൻസിയോ പറഞ്ഞു അതേസമയം ഫ്രഞ്ച് താരം കരീം ബെൻസിമക്കും പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്കും പുരസ്‌കാരം സാധ്യത ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തൻറെ അഭിപ്രായത്തിൽ പുരസ്കാര യോഗ്യൻ മറ്റൊരു താരം ആണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിന് വേണ്ടി ലോകകപ്പും ചെൽസിക്കുവേണ്ടി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ ഫ്രഞ്ച് താരം എൻഗോളോ കാന്റെ ആണ് തൻറെ അഭിപ്രായത്തിൽ പുരസ്കാര യോഗ്യൻ എന്നാണ് ഈ സീനിയർ ജേണലിസ്റ്റ് പറഞ്ഞത്. അതിനുള്ള വ്യക്തിഗത മികവ് അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട് എന്നുകൂടി ഫാബ്രിക്സ് കൂട്ടിച്ചേർത്തു