ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് ബാംഗ്ലൂർ എഫ് സി. കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കാർ അവരാണ്. മാത്രമല്ല ഐ എസ് എൽ കിരീടവും അവരുടെ പേരിലുണ്ട്. എന്നാൽ ഈ സീസണിൽ അവർക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല.
9 കളികളിൽ നിന്ന് 7 പോയിന്റുമായി 9 സ്ഥാനത്താണ് അവർ.ഒരൊറ്റ വിജയം മാത്രമാണ് അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.4 കളികളിൽ തോൽവി രുചിച്ചു. നാല് കളികൾ സമനിലയിലായി. കഴിഞ്ഞ ദിവസം മുംബൈ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽവി രുചിക്കുകയും ചെയ്തു.
ഇപ്പോൾ തന്റെ ടീമിന്റെ മോശം പ്രകടനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ടീം ഓണർ പാർത് ജിൻഡൽ.”ഇത് ബാംഗ്ലൂർ എഫ് സിയല്ല.മാറ്റങ്ങൾ വരുന്നുണ്ട്, തങ്ങൾ എവിടെയാണോ ഉണ്ടായിരുന്നത് അവിടേക്ക് തന്നെ ടീം തിരകെ പോവും.ഈ സ്‌ക്വാഡ് ബാംഗ്ലൂർ എഫ് സിയേ പോലെയല്ല കളിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.