in

CryCry OMGOMG AngryAngry LOVELOVE LOLLOL

കേരള പ്രീമിയർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവി..

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിലാണ് പന്ത് തട്ടുന്നത്. എന്നാൽ കേരള പ്രീമിയർ ലീഗിൽ ടീം അത്ര ഫോമിലല്ല.കേരള പ്രീമിയർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചിരിക്കുകയാണ്.കോവളം എഫ് സി യോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി.

കോട്ടപടി മൈതനത്താണ് മത്സരം നടന്നത്.13 മത്തെ മിനുട്ടിൽ തന്നെ കോവളം ലീഡ് എടുത്തു. പെനാൽറ്റിയിലൂടെ അബിനാണ് കോവളത്തിന് ലീഡ് എടുത്തു കൊടുത്തത്.രണ്ടാം പകുതിയിൽ വൈഷ്ണവ് കോവളത്തിനായി ഇരട്ട ഗോളുകൾ നേടി.

68,88 മിനുട്ടുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോൾ.അമനാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.75 മത്തെ മിനുറ്റിലായിരുന്നു ഈ ഗോൾ. വൈഷ്ണവാണ് കളിയിലെ താരം.

സൂപ്പർ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് അദ്ധ്യായം അടയുകയാണോ..!!😔😔

ഇത് എന്റെ ബാംഗ്ലൂർ അല്ല, എന്റെ ബാംഗ്ലൂർ ഇങ്ങനെ അല്ല 😅😅, ബാംഗ്ലൂർ എഫ് സിയേ പറ്റി കരഞ്ഞു ബാംഗ്ലൂർ മുതലാളി.😔😔