കഴിഞ്ഞ ട്രാൻസഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ജോഷുവാ സോറ്റിരിയോ.എന്നാൽ സീസൺ മുന്നേ നടന്ന ട്രെയിനിങ് സെഷനിൽ സോറ്റിരിയക്ക് കണങ്കാലിന് പരിക്ക് ഏൽക്കുകയുണ്ടായി. ശേഷം ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ താരത്തെ സ്വന്തമാക്കുകയുണ്ടായി. എന്നാൽ ജോഷുവ ഇപ്പോൾ പരിക്ക് മാറി തിരിച്ചു വരുകയാണ്.
ഈ ഒരു സാഹചര്യത്തിൽ ഏത് ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെയും ചോദ്യം അദ്ദേഹത്തിന് ഐ എസ് എൽ കളിക്കാൻ സാധിക്കുമോ എന്നാണ്.ഐ എസ് എല്ലിൽ ഒരു ടീമിന് 6 വിദേശ താരങ്ങളെയാണ് രജിസ്റ്ററാക്കാൻ സാധിക്കുകയൊള്ളു. നിലവിൽ ബ്ലാസ്റ്റേഴ്‌സ് 6 വിദേശ താരങ്ങളെ രജിസ്റ്റർ ആക്കിട്ടുമുണ്ട്.ലൂണ, ഡിമി, ഡെയ്സുക്കി, മിലോസ്, പെപ്ര, ലെസ്‌കോ എന്നിവരാണ് ഈ താരങ്ങൾ.
ജനുവരിയിൽ ജോഷുവയേ ബ്ലാസ്റ്റേഴ്‌സിന് രജിസ്റ്ററാക്കാൻ സാധിക്കും. പക്ഷെ മുകളിൽ പറഞ്ഞ 6 താരങ്ങളിൽ ഒരാളെ ഒഴിവാക്കേണ്ടി വരും. ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇതിന് ഒരുങ്ങാൻ സാധ്യതയില്ല.എന്നാൽ ജോഷുവക്ക് രണ്ട് സീസനാണ് കരാറുള്ളത്.അത് കൊണ്ട് തന്നെ അടുത്ത സീസൺ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിൽ കളിക്കുമെന്ന് പ്രതീക്ഷിക്കാം.