ഇത് ഒരു അന്താരാഷ്ട്ര ടൂർണമെന്റാണ്. സാഫ് രാജ്യങ്ങളിലെ ക്ലബ്ബുകൾ തമ്മിലാണ് ഈ ടൂർണമെന്റ് കളിക്കുക.8 ടീമുകളാവും ഈ ടൂർണമെന്റ് കളിക്കുന്നത്.ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദീപ്, പാകിസ്ഥാൻ,ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളാകും ഈ ടൂർണമെന്റ് കളിക്കുക. ഇന്ത്യയിൽ നിന്ന് രണ്ട് ക്ലബ്ബുകൾക്ക് യോഗ്യത നേടും.
എന്നാൽ ബ്ലാസ്റ്റേഴ്‌സിന് സാഫ് ക്ലബ് കപ്പ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമോ എന്ന് പരിശോധിക്കാം.എ എഫ് സി കപ്പിന് യോഗ്യത നേടുന്ന ടീമുകൾക്ക് സാഫ് ക്ലബ് കപ്പ് കളിക്കാൻ സാധിക്കില്ല.അതായത് ഐ എസ് എൽ ജേതാക്കൾക്ക് സാഫ് ക്ലബ് കളിക്കാൻ സാധിക്കില്ല. അവർ ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ളത് കൊണ്ടാണ് ഇത്.
നോക്ക്ഔട്ട് ഫോർമാറ്റിലാണ് ഈ ടൂർണമെന്റ് നടക്കുക. ഹോം -എവേ അടിസ്ഥാനത്തിൽ ഈ ടൂർണമെന്റ് നടക്കുക. ഓഗസ്റ്റിലാണ് ഈ ടൂർണമെന്റ്.കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കാം.