ഇന്ത്യയിലെ ഒരു ഫുട്ബോൾ ആരാധകനും മറക്കാനാവാത താരമാണ് ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫീൽഡ് താരം മാർസെലിഞ്ഞോ. ഒട്ടേറെ ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം കൂടിയാണ് മാർസെലിഞ്ഞോ.
ഐഎസ്എലിൽ ഡൽഹി, പുണെ, ഹൈദരാബാദ്, ഒഡിഷ, മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് എന്നി ക്ലബ്ബുകൾക്ക് വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്. എന്നാൽ താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലീകരിച്ചിട്ടില്ല.
ഐഎസ്എലിൽ താരം ഏറെ കളിക്കാൻ ആഗ്രഹിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അത് താരം തന്നെ വ്യക്തമാക്കിയതാണ്. താരത്തിന് ബ്ലാസ്റ്റേഴ്‌സിനോടും ബ്ലാസ്റ്റേഴ്‌സ് ആരാധകരോടും ഒരു പ്രത്യേക വാത്സല്യം തന്നെയാണുള്ളത്. അതോടൊപ്പം ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം കൂടിയായിരുന്നു മാർസെലിഞ്ഞോ.
താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരു തവണ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് അതിന് വേണ്ടത്ര പരിഗണ നൽകിയിരുന്നില്ല. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാൻ കഴിയാത്തത് ദുഃഖമാണ് പറഞ്ഞിരിക്കുകയാണ് മാർസെലിഞ്ഞോ ഇപ്പോൾ.