ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരുപാട് വിവാദങ്ങൾ നേരിട്ട റഫറിയാണ് ക്രിസ്റ്റൽ ജോൺ.കഴിഞ്ഞ സീസണിൽ ഒരുപാട് വിവാദമേറിയ തീരുമാനങ്ങൾ അദ്ദേഹം എടുത്തിരുന്നു. ബാംഗ്ലൂർ എഫ് സി കേരള കഴിഞ്ഞ വർഷത്തെ പ്ലേ ഓഫ് മത്സരം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. അന്ന് പിന്നീട് നടന്ന കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.
എന്നാൽ ഇപ്പോൾ വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് ക്രിസ്റ്റൽ ജോൺ. കഴിഞ്ഞ ദിവസം നടന്ന മോഹൻ ബഗാൻ ഒഡിഷ എഫ് സി മത്സരത്തിലാണ് അദ്ദേഹം വിവാദത്തിൽ പെട്ടിരിക്കുന്നത്. അന്ന് മത്സരം 2-2 ന്ന് അവസാനിച്ചിരുന്നു.ഇതിൽ അദ്ദേഹം എടുത്ത തീരുമാനങ്ങൾക്കെതിരെ എതിരെയാണ് മോഹൻ ബഗാൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
ലഭിക്കുന്ന സൂചനകൾ അനുസരിച്ചു ക്രിസ്റ്റൽ ജോണിനെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണ് മോഹൻ ബഗാൻ.സുബ്ജിത് മജുമന്ദറാണ് ഈ വാർത്ത പുറത്ത് വിട്ടത്.വീഡിയോ അടക്കമുള്ള തെളിവുകളും മോഹൻ ബഗാൻ നൽകുമെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിലുള്ളത്.