in , ,

ബാംഗ്ലൂരിന് അപ്രതീക്ഷിത ക്യാപ്റ്റൻ??

ഈ എസ് പി എൻ ക്രിക് ഇൻഫോ നടത്തിയ പരുപാടിയിൽ മുൻ ബാംഗ്ലൂർ ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറിയാണ് ദിനേശ് കാർത്തിക്കിന്റെ പേര് സൂചിപ്പിച്ചത്.ഐ പി ലിൽ ഇതിന് മുന്നേ ഡൽഹിയുടെയും കൊൽക്കത്തയുടെയും ക്യാപ്റ്റനായിരുന്നു ദിനേശ് കാർത്തിക്. കൊൽക്കത്തയെ പ്ലേ ഓഫിൽ എത്തിക്കാൻ അദ്ദേഹത്തിനും സാധിച്ചിട്ടുമുണ്ട്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അപ്രതീക്ഷിത ക്യാപ്റ്റൻ എന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ താരം ദിനേശ് കാർത്തിക്കിനെ ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഐപിഎൽ താര ലേലത്തിനു ശേഷം ബാംഗ്ലൂരുവിന്റെ ഡയറക്ടറായ മൈക്ക് ഹെസെൻ സൂചിപ്പിച്ച നാല് ക്യാപ്റ്റൻസി ചോയ്സുകളിൽ ദിനേശ് കാർത്തിക്കിന്റെ പേരുണ്ടായിരുന്നില്ല. ഫാഫ് ഡ്യൂ പ്ലസ്സിസ്, വിരാട് കോഹ്ലി, ഗ്ലെന്ന് മാക്സവെൽ, ജോഷ് ഹെയ്സൽവുഡ് എന്നിവരുടെ പേരുകളാണ് അന്ന് മൈക്ക് ഹെസെൻ സൂചിപ്പിച്ചിരുന്നത്.

ഗ്ലെൻ മാക്സ്‌വെലിനും ജോഷ് ഹെയ്സൽവുഡിനും ഐപിലിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമാകും. അത് കൊണ്ട് തന്നെ വിരാട് കോഹ്ലി ഫാഫ് ഡ്യൂ പ്ലസ്സിസ് എന്നിവരിൽ ഒരാൾ ക്യാപ്റ്റനയേക്കുമെന്നാണ് കരുതപ്പെട്ടതു.പക്ഷെ ഫാഫിന്റെ പ്രായവും കോഹ്ലി സ്ഥാനം ഒരിക്കൽ കൂടി ഏറ്റെടുക്കാൻ താല്പര്യം കാണിക്കാത്തതും ബാംഗ്ലൂരുവിൻ തിരച്ചടിയാണ്.

ഈ എസ് പി എൻ ക്രിക് ഇൻഫോ നടത്തിയ പരുപാടിയിൽ മുൻ ബാംഗ്ലൂർ ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറിയാണ് ദിനേശ് കാർത്തിക്കിന്റെ പേര് സൂചിപ്പിച്ചത്.ഐ പി ലിൽ ഇതിന് മുന്നേ ഡൽഹിയുടെയും കൊൽക്കത്തയുടെയും ക്യാപ്റ്റനായിരുന്നു ദിനേശ് കാർത്തിക്. കൊൽക്കത്തയെ പ്ലേ ഓഫിൽ എത്തിക്കാൻ അദ്ദേഹത്തിനും സാധിച്ചിട്ടുമുണ്ട്.

സീ ന്യൂസ്‌ പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം ഈ ശനിയാഴ്ച ബാംഗ്ലൂർ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിക്കും. ഫാഫ് തന്നെ ക്യാപ്റ്റനാകാനാണ് ഏറ്റവും കൂടുതൽ സാധ്യത.

ബംഗ്ലാദേശ് പരമ്പര – ഈ എട്ട് സൗത്ത് ആഫ്രിക്കൻ താരങ്ങൾക്ക് IPL മത്സരങ്ങൾ നഷ്ടമാവും.

ഹോർമിപാം ഇന്ത്യൻ ക്യാമ്പിലേക്ക്..