in , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ഹോർമിപാം ഇന്ത്യൻ ക്യാമ്പിലേക്ക്..

സൂപ്പർ താരം സുനിൽ ചേത്രിക്കും മലയാളി താരം ആഷിക് കുരുണിയനും പരിക്കേറ്റത് ഹോർമിപാമിൻ ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നിട്ടിരിക്കുകയാണ്.എ എഫ് സി മത്സരങ്ങൾ ഒള്ളത് കൊണ്ടാണ് മുംബൈ സിറ്റി എഫ് സി താരങ്ങളെ വിട്ടു നൽകാത്തത് എന്നാണ് റിപ്പോർട്ടുകൾ.

Hormipam Ruivah kbfc

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ നിര താരം റൂയിവ ഹോർമിപാമ് ഇന്ത്യൻ ക്യാമ്പിലേക്ക്.മുംബൈ സിറ്റി എഫ് സിയുടെ താരങ്ങളെ ക്ലബ്‌ വിട്ടു നൽകാത്തത് കൊണ്ട് ഹോർമി ഇന്ത്യൻ ക്യാമ്പിലേക്ക് എത്തുമെന്നാണ് സൂചനകൾ.

ഈ മാസം 23 ന്നും 26 ന്നും നടക്കാനിരിക്കുന്ന ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്കുള സാധ്യത ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് സഹലും ജീക്സണും ഗില്ലും ടീമിൽ ഇടനേടിയിരുന്നു.

സൂപ്പർ താരം സുനിൽ ചേത്രിക്കും മലയാളി താരം ആഷിക് കുരുണിയനും പരിക്കേറ്റത് ഹോർമിപാമിൻ ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നിട്ടിരിക്കുകയാണ്.എ എഫ് സി മത്സരങ്ങൾ ഒള്ളത് കൊണ്ടാണ് മുംബൈ സിറ്റി എഫ് സി താരങ്ങളെ വിട്ടു നൽകാത്തത് എന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി അരങ്ങേറിയ ഹോർമിപാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ഇത് വരെ 10 മത്സരങ്ങളിലാണ് ഈ യുവ താരം പന്ത് തട്ടിയിട്ടുള്ളത്.സെന്റർ ബാക്കായ കളിക്കുന്ന താരത്തിന് ഇത് വരെ ഒരു കാർഡ് പോലും ലഭിച്ചിട്ടില്ല എന്നാ വസ്തുത പറയും അദ്ദേഹത്തിന്റെ മികവ് എന്താണാണെന്ന്.

ഇപ്പോൾ പ്രഖ്യാപിചിരിക്കുന്ന ഇന്ത്യൻ സാധ്യത ടീമിൽ നിന്ന് ബഹ്‌റൈനും ബെലറസിൻ എതിരെയുള്ള സൗഹൃദ മത്സരത്തിൻ വേണ്ടിയുള്ള അവസാന ടീമിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു. ഹോർമിപാമിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തു കൊണ്ടുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

ബാംഗ്ലൂരിന് അപ്രതീക്ഷിത ക്യാപ്റ്റൻ??

വനിതാ ദിനത്തിൽ ഇന്ത്യൻ വനിതാ ഫുട്ബോളിനെ പറ്റി മനസ്സ് തുറന്നു ഇവാൻ…