in , ,

LOVELOVE

വനിതാ ദിനത്തിൽ ഇന്ത്യൻ വനിതാ ഫുട്ബോളിനെ പറ്റി മനസ്സ് തുറന്നു ഇവാൻ…

ഒരു വനിതാ ലീഗ് തുടങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. ലീഗ് തുടങ്ങുമ്പോൾ ജയിക്കാനുള്ള ദൃഢനിശ്ചയം ഓരോ താരങ്ങളിൽ ഉണ്ടാകും. അത്തരത്തിലൊരു ലീഗ് ആരംഭിച്ചാൽ വനിതാ താരങ്ങൾ ഇന്ത്യയിൽ ഉയർന്നുവരും.

KBFC boss Ivan Vukomanovic

വനിതാ ദിനത്തിൽ ഇന്ത്യൻ വനിതാ ഫുട്ബോളിനെ പറ്റി മനസ്സ് തുറന്നു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. വനിതാ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ഫുട്ബോൾ പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള കളിയാണെന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടത്.ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. യുവ വനിതാ താരങ്ങൾക്ക് കളിക്കാനുള്ള സാഹചര്യം ക്ലബ്ബുകൾ ഉണ്ടാകേണ്ടതുണ്ട്.

ഒരു വനിതാ ലീഗ് തുടങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. ലീഗ് തുടങ്ങുമ്പോൾ ജയിക്കാനുള്ള ദൃഢനിശ്ചയം ഓരോ താരങ്ങളിൽ ഉണ്ടാകും. അത്തരത്തിലൊരു ലീഗ് ആരംഭിച്ചാൽ വനിതാ താരങ്ങൾ ഇന്ത്യയിൽ ഉയർന്നുവരും.

ഓരോ ദിവസവും താരങ്ങൾ മെച്ചപ്പെട്ടു വരും. ഭാവിയിൽ ഇന്ത്യൻ വനിതാ ടീം വലിയ വലിയ മത്സരങ്ങൾ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഇവൻ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ അടുത്ത സീസണിൽ കൊച്ചിയിൽ കാണുമെന്നും ആരാധകർക്ക് ഉറപ്പ് നൽകി.

ഹോർമിപാം ഇന്ത്യൻ ക്യാമ്പിലേക്ക്..

ഇതിലും മികച്ച ബ്ലാസ്റ്റേഴ്‌സിനെ അടുത്ത സീസണിൽ കാണാം…