in ,

LOVELOVE

ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി തകരുന്ന ഒന്നും താൻ ചെയ്യില്ലെന്ന് ബാർസ പ്രസിഡന്റ്‌

ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി തകരുന്ന ഒന്നും താൻ ചെയ്യില്ലെന്ന് ബാർസ പ്രസിഡന്റ്‌ ലപോർട്ട. ഹാലൻണ്ടിനെ ബാർസലോണ തങ്ങളുടെ ടീമിലേക്ക് എത്തിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.ലപോർട്ടയുടെ വാക്കുകളിലേക്ക്.

ആക്രമണവും, മധ്യനിരയും, പ്രതിരോധവും ശക്തിപെടുത്താൻ വേണ്ടി കുറഞ്ഞത് നാലു താരങ്ങളെ എങ്കിലും ടീമിലെത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു.എ സി മിലാനിൽ നിന്ന് കേസ്സിയെ ഞങ്ങൾ ടീമിലെത്തിച്ചു. ക്രിസ്റ്റീൻസെനുമായി തങ്ങൾ വാക്കാൽ കരാറിൽ എത്തി കഴിഞ്ഞു.

ഹാലൻണ്ടിനെ ഈ അവസരത്തിൽ ഞങ്ങൾക്ക് ടീമിലെത്തിക്കാൻ കഴിയുകയില്ല.ഇപ്പോൾ ഹാലൻണ്ടിനെ ടീമിലെത്തിച്ചാൽ അത് തങ്ങളെ സാമ്പത്തികമായി ബാധിക്കും.2023 വരെ സാമ്പത്തികമായി തങ്ങളെ ബാധിക്കുന്ന ഒരു സൈനിങ്ങും തങ്ങൾ നടത്തില്ലെന്ന് ലപോർട്ട കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കിയ ക്ലബ്ബാണ് ബാർസലോണ.അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയൻ വിങ്ങേർമാരായ രാഫിന, ആന്റണി എന്നിവരെ കൂടി ടീമിലെത്തിക്കാൻ ബാർസ ശ്രമിക്കുന്നുണ്ട്.

പുതിയ അദ്ധ്യായത്തിൽ ജഡേജക്കും അയ്യർക്കും കാത്തിരിക്കുന്ന ഏറ്റവും വലിയ തിരച്ചടി ഇതാണ്…

ചരിത്രനേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ..