പതിനഞ്ചാം ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ കൊടിയേറുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനകാരായ കൊൽക്കത്ത നൈറ്റ് റൈഡഴ്സും തമ്മിലാണ് ആദ്യത്തെ മത്സരം.
ഇരു ടീമുകൾക്കും ഇത് ഒരു പുതിയ തുടക്കമാണ്. ധോണി യുഗത്തിന് ശേഷം ജഡേജ ക്യാപ്റ്റൻ സ്ഥാനമെറ്റെടുക്കുമ്പോഴും കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ അയ്യറും ഇറങ്ങുമ്പോൾ അവരുടെ ഏറ്റവും വലിയ തിരച്ചടി പ്രധാന താരങ്ങളുടെ പരിക്കും വിദേശ താരങ്ങളുടെ അഭാവവും തന്നെയാണ്.
ചെന്നൈ ടീമിലേക്ക് വന്നാൽ 14 കോടി രൂപക്ക് അവർ സ്വന്തമാക്കിയ സൂപ്പർ താരം ദീപക് ചാഹാറിന് പരിക്ക് മൂലം ഐ പി ലിന്റെ പകുതിയിലേറെ മത്സരം നഷ്ടപ്പെട്ടേക്കും .വിദേശ താരം മൊയിൻ അലി ക്വാറന്റൈനിലായതിനാൽ അദ്ദേഹത്തിന് ഇന്നത്തെ മത്സരം കളിക്കാൻ സാധിക്കില്ല.
കൊൽക്കത്തയിലേക്ക് വന്നാൽ വിദേശ താരം ടിം സൗത്തീ തന്റെ വിവാഹം ശേഷം വൈകിയാണ് ഐ പി ൽ ബബ്ബിളിൽ എത്തിയത്.അത് കൊണ്ട് ഇന്നത്തെ മത്സരം അദ്ദേഹത്തിന് നഷ്ടമാകും.അലക്സ് ഹെയ്ൽസിൻ പകരം കൊൽക്കത്ത ടീമിൽ എത്തിയ ഫിഞ്ചിന് ആദ്യത്തെ മത്സരങ്ങൾ നഷ്ടമാകും.
ഇന്ത്യൻ സമയം വൈകിട്ട് 7:30 ക്ക് വാങ്കടെയിലാണ് മത്സരം.ഇരു ടീമുകളുടെയും സാധ്യത ഇലവൻ താഴെ ചേർക്കുന്നു.
ചെന്നൈ സൂപ്പർ കിങ്‌സ്: 1 റുതുരാജ് ഗെയ്‌ക്‌വാദ്, 2 റോബിൻ ഉത്തപ്പ, 3 ഡെവൺ കോൺവെ, 4 അമ്പാട്ടി റായിഡു, 5 രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), 6 ശിവം ദുബെ, 7 എംഎസ് ധോണി (വിക്കറ്റ്), 8 ഡ്വെയ്ൻ ബ്രാവോ, 9 രാജ്വർധൻ ഹംഗാർഗെക്കർ, 10 ക്രിസ് ജോർദാൻ/മഹേഷ് തീക്ഷണ, 11 ആദം മിൽനെ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 1 വെങ്കിടേഷ് അയ്യർ, 2 അജിങ്ക്യ രഹാനെ, 3 ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), 4 നിതീഷ് റാണ, 5 സാം ബില്ലിംഗ്‌സ് (Wk), 6 ആന്ദ്രെ റസൽ, 7 സുനിൽ നരെയ്ൻ, 8 ചാമിക കരുണരത്‌നെ, 9 ശിവം ചക്രവർത്തി 10, വരുൺ ചക്രവർത്തി 110ഉമേഷ് യാദവ് / റാസിഖ് സലാം ദാർ