യൂ എ എഫ് എ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മൽസരങ്ങൾക്ക് ഇന്നു തുടക്കമാകുമ്പോൾ ചാമ്പ്യൻസ് ലീഗിൽ ഇതു വരെ നടന്ന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമിന്റെയും ഏറ്റവും കൂടുതൽ തോൽവി രുചിച്ച ടീമിന്റെയും ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ്.
തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ട്രാൻസ്ഫർ മാർക്കറ്റ് ഈ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.21 വിജയങ്ങൾ നേടിയ ബാഴ്സലോണയാണ് വിജയങ്ങൾ നേടിയ ക്ലബ്ബുകളുടെ പട്ടികയിൽ ഒന്നാമതെങ്കിൽ 13 തോൽവി രുചിച്ച ആർസേനലാണ് മറുപട്ടികയിൽ ഒന്നാമത്.
ഏറ്റവും കൂടുതൽ വിജയം നേടിയ ക്ലബ്ബുകളുടെ പട്ടികയും അവർ നേടിയ വിജയങ്ങളും ചുവടെ ചേർക്കുന്നു.
1. എഫ് സി ബാഴ്സലോണ – 21
2. ബയേൺ മൂണിക് – 19
3. റയൽ മാഡ്രിഡ് -18
4.ജുവന്റസ് -12
5. ആർസേനൽ – 11
6. ലിവർപൂൾ -11
7.ചെൽസി -10
8. മാഞ്ചേസ്റ്റർ യുണൈറ്റഡ് – 9
9. മാഞ്ചേസ്റ്റർ സിറ്റി -9
10. പി എസ് ജി -9
ഏറ്റവും കൂടുതൽ തോൽവി നേടിയവരുടെ പട്ടികയും അവരുടെ തോൽവിയുടെ എണ്ണവും ചുവടെ ചേർക്കുന്നു.
1. ആർസേനൽ – 13
2. റയൽ മാഡ്രിഡ് -12
3.ചെൽസി -10
4. പോർട്ടോ -10
5.ബയേൺ മ്യുണിക് -9
6. ജുവന്റസ് – 9
7.എ. സി. മിലാൻ -8
8. ലെവർകുസെൻ -8
9.മാഞ്ചേസ്റ്റർ യുണൈറ്റഡ് -7
10.ബോറുസിയ ഡോർമുണ്ട് -7
ബയേൺ മ്യുണിക്ക്,റയൽ മാഡ്രിഡ്,ജുവന്റസ്,ആർസേനൽ,ചെൽസി,മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾ രണ്ട് ലിസ്റ്റിലും ഇടംപിടിച്ചു. എന്തായാലും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മൽസരങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.