in ,

LOVELOVE

ലേലത്തിൽ വിജയിച്ചത് രാജസ്ഥാൻ തന്നെ, സഞ്ജുവിന് കൂട്ടായി കിടിലം താരങ്ങൾ

സ്ട്രാറ്റജിയായാലും അല്ല ഭാഗ്യമായാലും ഏറെക്കുറം സന്തുലിതം എന്നൊക്കൊ പറയാവുന്ന ഒരു ടിം .നല്ല ഒരു പേസ് ബൗളിങ്ങ് ഓൾറൗണ്ടറുടെ അഭാവം ജിമ്മി നീഷ മിലൂടെ നികത്താൻ പറ്റിയപ്പോൾ കോർട്ടർ നൈൽ, വാൻഡർ സൻ, ഡാരിൽ മിച്ചൽ എന്നിവരുടെ പ്രവേശനം ബോണസും ആയി.

IPL ലേലം കഴിഞ്ഞു. കൂടുതൽ മലയാളികളും ശ്രദ്ധിച്ചത് രാജസ്ഥാൻ റോയൽസിനെയാകും.

രാജസ്ഥാൻ്റെ IPL ലേലം ഒരു T20 ക്രിക്കറ്റ് മാച്ചിൻ്റെ പ്രതീതിയാണ് ഉണർത്തിയത്.

ആദ്യ ദിവസം കഴിഞ്ഞപ്പോൾ ലേലം പകുതി വഴിയിൽ ആദ്യത്തെ 10 ഓവർ തരക്കേടില്ലാത്ത പോലെ തോന്നി .രണ്ടാം ദിവസം അവസാന നിമിഷം വരെയും നിരാശപ്പെടുത്തി ആദ്യ ദിവസം കിട്ടിയ നേട്ടങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തിയ പോലെ തോന്നിച്ച സമയത്ത് അവസാന ഓവറുകളിലെ വെടിക്കെട്ട് പോലെ ചില നല്ല വാങ്ങലുകൾ.

സ്ട്രാറ്റജിയായാലും അല്ല ഭാഗ്യമായാലും ഏറെക്കുറം സന്തുലിതം എന്നൊക്കൊ പറയാവുന്ന ഒരു ടിം .നല്ല ഒരു പേസ് ബൗളിങ്ങ് ഓൾറൗണ്ടറുടെ അഭാവം ജിമ്മി നീഷ മിലൂടെ നികത്താൻ പറ്റിയപ്പോൾ കോർട്ടർ നൈൽ, വാൻഡർ സൻ, ഡാരിൽ മിച്ചൽ എന്നിവരുടെ പ്രവേശനം ബോണസും ആയി.

ശ്രദ്ധേയമായ മറ്റൊരു കാര്യം കഴിഞ്ഞ മുംബൈയിൽ ഉണ്ടായ ബോൾട്ട് ,കോർട്ടർ നൈൽ, നീഷം എന്നവർ ഇക്കുറി റോയൽസിലും കഴിഞ്ഞ തവണ റോയൽസിൽ കളിച്ച ആർച്ചർ, ഉനദ്ഘട്ട്, മാർക്കണ്ടേ എന്നിവർ മുംബൈയിലുമെത്തി എന്നതാണ്. ഷക്കിബിനെ കൂടി പാളയത്തിലേക്ക് കൊണ്ടുവരാൻ പറ്റിയിരുന്നെകിൽ ഡബിൾ സ്ട്രോങ്ങ് ആയേനെ.

ധവാൻ അടുത്ത പഞ്ചാബ് ക്യാപ്റ്റൻ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ..

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഏറ്റവും കൂടുതൽ തവണ വിജയിച്ചത് ബാഴ്സലോണ, തോൽവി അറിഞ്ഞത് ആർസേനൽ..