ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാൻ അടുത്ത പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്സാണ് ആദ്യമായി ഈ വാർത്ത പുറത്തു വിട്ടത്.
ഇൻസൈഡ് സ്പോർട്സ് പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ഉടനെ തന്നെ ശിഖർ ധവാനെ ഔദ്യോഗികമായി പഞ്ചാബ് കിങ്‌സ് തങ്ങളുടെ ക്യാപ്റ്റനായി പ്രഖ്യാപിക്കും.8.25 കോടി രൂപക്കാണ് അദ്ദേഹത്തിനെ താരാലേലത്തിൽ ടീം സ്വന്തമാക്കിയത്.
ലേലത്തിന് മുന്നേ മയങ്ക് അഗർവാൾ അർഷദീപ് സിംഗ് എന്നിവരെ പഞ്ചാബ് നിലനിർത്തിയിരുന്നു. മയങ്ക് അഗർവാൾ അടുത്ത പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനാകുമെന്ന് കരുതിയേടത്തു നിന്നാണ് ധവാൻ നറുക്ക് വീഴുന്നത്.
പ്രഥമ ഐ പി ൽ സീസൺ മുതൽ പല ഐ പി ൽ ടീമുകളുടെയും ഭാഗമായ ധവാൻ 192 മൽസരങ്ങളിൽ നിന്ന് 5783 റൺസ് നേടിയിട്ടുണ്ട്.ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ 200 ൽ പരം മൽസരങ്ങളിൽ നിന്ന് 10000 ത്തിൻ മുകളിൽ റൺസും അദ്ദേഹം നേടിയിട്ടുണ്ട്.
6 മൽസരങ്ങളിൽ ഇന്ത്യയെ നയിച്ച അദ്ദേഹം മികച്ച ഒരു ക്യാപ്റ്റൻ കൂടിയാണെന്ന് തെളിയിച്ചതാണ്.അദ്ദേഹത്തിന്റെ നേതൃമികവിൽ ഐ പി ൽ കിരീടം നേടുക എന്നത് തന്നെയാണ് പഞ്ചാബിന്റെ ലക്ഷ്യം.