ഐ പി ൽ താരം ലേലം അവസാനിച്ചപ്പോൾ റൈനയെ എന്ത് കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ എടുത്തില്ലെന്ന് വ്യക്തമാക്കി സി. ഈ. ഒ കാശി വിശ്വനാഥ്.റൈനയെ ചെന്നൈ ടീമിൽ എത്തിക്കാത്തതിനെ ചൊല്ലിയുള്ള വിവാദം കത്തുമ്പോളാണ് വിശദീകരണമായി ചെന്നൈ അധികൃതർ എത്തിയത്.
യു ട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
കഴിഞ്ഞ 12 വർഷങ്ങളായി സി. എസ്. കെ ക്ക് വേണ്ടി റൈന സ്ഥിരതയാർന്ന പ്രകടനങളാണ് നടത്തി കൊണ്ടിരുന്നത്. ശെരിയാണ് ഇതു കഠിനമേറിയ തീരുമാനമാണ്. പക്ഷെ നിലവിൽ ഫോമും ടീമിന്റെ ഘടനക്കും അദ്ദേഹം ചേരുന്നില്ല എന്നും കാശി വിശ്വനാഥ് കൂട്ടിചേർത്തു.
പ്രഥമ ഐ പി ൽ സീസൺ മുതൽ എല്ലാ സീസണും ചെന്നൈക്ക് വേണ്ടി കളിച്ച താരം 4687 റൺസ് നേടിയിട്ടിട്ടുണ്ട്.ഐ പി ലിൽ കോഹ്ലിക്ക് പുറകിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമാണ് റൈന.
2020 ഐ പി ൽ സീസൺ കളിക്കാതെയിരുന്ന പ്രിയപ്പെട്ട ചിന്നതല 2021 ഐ പി ൽ ഗംഭീര പ്രകടനം നടത്തിയെങ്കിലും അവസാന മത്സരങ്ങളിൽ ഫോം നഷ്ടപെട്ട് പ്ലെയിങ് ഇലവനിൽ നിന്ന് സ്ഥാനം നഷ്ടമായിരുന്നു.
രണ്ടു കോടി അടിസ്ഥാന വിലയുമായി ലേലത്തിൻ എത്തിയ റൈനയെ ഒരു ടീമും വിളിച്ചു എടുത്തില്ല. രണ്ടാം വട്ടം നടത്തിയ അക്‌സെലെരേറ്റഡ് ലേലത്തിലും താരത്തിൽ ആരും താല്പര്യം കാണിച്ചിരുന്നില്ല.