ഇന്ന് നടക്കാനിരിക്കുന്നു പി എസ് ജി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സൂപ്പർ പോരാട്ടത്തിൽ സൂപ്പർ താരങ്ങൾ പന്ത് തട്ടുമോ എന്ന് കാണാനാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. മത്സരം പുലർച്ചെ 1.30 ക്ക് പി എസ് ജി യുടെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസിസിൽ ആരംഭിക്കും.
പി എസ് ജി സൂപ്പർ താരങ്ങളായ നെയ്മറും റാമോസും റയൽ മാഡ്രിഡ് സൂപ്പർ താരമായ കരിം ബെൻസിമയും ഈ സൂപ്പർ പോരാട്ടത്തിൻ ഇറങ്ങുമോ എന്നാണ് ഓരോ ആരാധകരും ഉറ്റുനോക്കുന്നത് .
ബ്രസീൽ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇന്ന് കളിക്കുമെന്ന് ക്ലബ് ക്യാപ്റ്റൻ മാർക്യുന്നൊസ് വ്യക്തമാക്കി കഴിഞ്ഞു.നെയ്മർ ആത്മവിശ്വാസത്തിലാണ്.അദ്ദേഹം 100 ശതമാനം കളിക്കളത്തിൽ നൽകുമെന്നും നെയ്മർ ആദ്യ ഇലവനിൽ കളിക്കുമോ എന്ന് കോച്ച് തീരുമാനിക്കുമെന്ന് മാർക്യുന്നൊസ് കൂട്ടിചേർത്തു.
മറുവശത്തു രമോസിലേക്ക് വന്നാൽ ഇന്നത്തെ മത്സരം രമോസിന് നഷ്ടമാകുമെന്ന് പി എസ് ജി തങ്ങളുടെ ഔദ്യോഗികമായ വെബ്സൈറ്റിലൂടെ അറിയിച്ചു.
പരിക്കിന്റെ പിടിയിലായിരുന്ന ബെൻസിമ റയൽ മാഡ്രിഡിലേക്ക് തിരകെ എത്തിയിരുന്നു.എന്തായാലും നെയ്മറും ബെൻസിമയും തിരകെ എത്തുമ്പോൾ റാമോസ് ഇല്ലാത്തത് ഫുട്ബോൾ പ്രേമികളെ സങ്കടപെടുത്തുന്ന ഒന്നാണ്.