in , ,

LOVELOVE OMGOMG

ബിജോയ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയാണെന്ന് ഇവാൻ വുകമനോവിച്…

അദ്ദേഹം മികച്ച രീതിയിൽ കളിക്കുന്നു. നല്ല പോരാട്ടവീര്യം കാണിക്കുന്നു. നല്ല രീതിയിൽ കളിക്കുന്നു.നല്ല പക്വതയോട് കളിക്കുന്നു.അദ്ദേഹം ഇനിയും മെച്ചപ്പെടാനുണ്ട് . അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയാണെന്നും ഇവാൻ കൂട്ടി ചേർത്തു.

Hormipam and Bijoy

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ പ്രതിരോധ നിര താരം ബിജോയ്‌ വർഗീസ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്. ഈസ്റ്റ്‌ ബംഗാൾ മത്സരത്തിന് ശേഷം നടത്തിയ പോസ്റ്റ്‌ മാച്ച് പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Hormipam and Bijoy

കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹം ഞങ്ങളോട് ഒപ്പം പരിശീലനം ആരംഭിച്ചത്.ബി ടീമിൽ നിന്നാണ് അദ്ദേഹം കടന്നു വന്നത്.ബിജോയ്‌ മികച്ച ഒരു താരമാണ്.അദ്ദേഹം ഐ എസ് ൽ കളിച്ചിട്ടുണ്ടായിരുന്നില്ല. ഈ സീസണിൽ അദ്ദേഹം രണ്ട് മൽസരങ്ങൾ ഗംഭീരമായി തന്നെ പൂർത്തിയാക്കി.

അദ്ദേഹം മികച്ച രീതിയിൽ കളിക്കുന്നു. നല്ല പോരാട്ടവീര്യം കാണിക്കുന്നു. നല്ല രീതിയിൽ കളിക്കുന്നു.നല്ല പക്വതയോട് കളിക്കുന്നു.അദ്ദേഹം ഇനിയും മെച്ചപ്പെടാനുണ്ട് . അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയാണെന്നും ഇവാൻ കൂട്ടി ചേർത്തു.

ഈ സീസണിലാണ് ബിജോയ്‌ ബ്ലാസ്റ്റേഴ്‌സ് ബി ടീമിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ഈ സീസണിൽ 3 മൽസരങ്ങളിൽ അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.ഇന്നലത്തെ മത്സരത്തിൽ ബിജോയ്‌ മികച്ച കളിയാണ് കാഴ്ച വെച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് സിപോവിചിന്റെ ഗോളിലൂടെ ഇന്നലെ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചിരുന്നു. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഫെബ്രുവരി 19 ന്ന് എ ടി കെ മോഹൻ ബഗാൻ എതിരെയാണ്.

മാറ്റിവെച്ച ബ്രസീൽ അർജന്റീന മത്സരം പുനക്രമികരിച്ചതായി ഫിഫ, അർജന്റീന താരങ്ങൾക്ക് വിലക്ക്, ബ്രസീലിന് പിഴ…

സൂപ്പർ താരങ്ങൾ സൂപ്പർ പോരാട്ടത്തിൽ ബൂട്ട് കെട്ടുമോ??..