മാഞ്ചേസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോളിനെ വാനോളം പുകഴ്ത്തി പരിശീലകൻ രാൾഫ് രാഗ്നിക്ക്. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്ത്യാനോ നേടിയ ഗോളിനെ പറ്റിയാണ് അദ്ദേഹം വാ തോരാതെ സംസാരിച്ചത്.
ബ്രൈറ്റൺ എതിരെ നടന്ന മത്സരത്തിന് ശേഷം നടന്ന പ്രെസ്സ് മാച്ച് കോൺഫറൻസിലാണ് അദ്ദേഹം മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
‘ശെരിയാണ്, അത് അത്ഭുതകരമായ ഗോളാണ്.പ്രധാനപെട്ട ഗോൾ മാത്രമല്ല അത് അത്ഭുതകരമായ ഒരു ഗോൾ കൂടിയാണ്.ക്രിസ്ത്യാനോ ഇന്നലെ മികച്ച രീതിയിലാണ് പന്ത് തട്ടിയത്.ഊർജസ്വലമായ പ്രകടനമാണ് ഇന്നലെ അദ്ദേഹം നടത്തിയത്. അദ്ദേഹം മറ്റ് ടീം അംഗങ്ങളെ എപ്പോഴും സഹായിക്കുന്നു.കഴിഞ്ഞ ആഴ്ചകളായി അദ്ദേഹം നടത്തിയ പ്രകടനങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു ഇന്നലത്തെത് എന്നും രാൾഫ് കൂട്ടിച്ചേർത്തു.
തന്റെ കരിയറിലെ ഏറ്റവും വലിയ ഗോൾ വരൾച്ചക്കാണ് ക്രിസ്ത്യാനോ ഇന്നലെ വിരാമം ഇട്ടത്. ക്രിസ്ത്യാനോയെ കൂടാതെ ബ്രൂണോ ഫെർണടെസ് കൂടി ഗോൾ കൂടി നേടിയപ്പോൾ ബ്രറ്റണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് ബ്രിറ്റണ്ണേ മറികടന്നിരുന്നു.