in , ,

CryCry LOLLOL LOVELOVE AngryAngry OMGOMG

കൂടുതൽ പെനാൽറ്റി പാഴാക്കിയ നാണകെട്ട റെക്കോർഡുമായി മെസ്സി, മറ്റൊരു റെക്കോർഡിൽ റൊണാൾഡോയും മറികടന്നു….

എമ്പാപ്പേയുടെ അവസാന നിമിഷ ഗോളിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പി എസ് ജി റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു.ഇന്നലെ നടന്ന മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മാഞ്ചേസ്റ്റർ സിറ്റി സ്പോർട്ടിങ് ലിസ്‌ബണെ തകർത്തു.

Messi and Ronaldo

യൂ ഈ എഫ് എ ചാമ്പ്യൻസ് ലീഗ് മൽസരങ്ങളിൽ ഏറ്റവും കൂടുതൽ പെനാൽറ്റി പാഴാക്കിയ റെക്കോർഡിന് ഒപ്പം ലയണൽ മെസ്സി.ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറിയുടെ റെക്കോർഡിന് ഒപ്പമാണ് മെസ്സിയ്യെത്തിയത്.

Messi and Ronaldo

2004 ൽ ബാഴ്സലോണയ്ക്ക് വേണ്ടിയാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറിയത്. ബാർസയിലെ 17 വർഷത്തെ കരിയറിന് ശേഷം കഴിഞ്ഞ വർഷമാണ് അദ്ദേഹം പി എസ് ജി യിലെത്തിയത്.ബാർസക്ക് വേണ്ടി നാലു ചാമ്പ്യൻസ് ലീഗ് മെസ്സി സ്വന്തമാക്കിട്ടുണ്ട്.

ആർസേനൽ ബാർസലോന എന്നീ ടീമുകളുടെ മുൻ താരമായിരുന്ന തിയറി ഹെൻറിയുടെ റെക്കോർഡിന് ഒപ്പമാണ് മെസ്സി ഇന്നലെ എത്തിയത്. ഇരുവരും അഞ്ചു പെനാൽറ്റികളാണ് ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ പാഴാക്കിട്ടുള്ളത്.

ഇന്നലത്തെ പെനാൽറ്റിയോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റി എടുത്ത താരാമെന്ന് റെക്കോർഡ് കൂടി അദ്ദേഹം സ്വന്തമാക്കി. ക്രിസ്ത്യാനോ റൊണാൾഡോയുടെ 22 പെനാൽറ്റികളാണ് മെസ്സി മറികടന്നത്.

എമ്പാപ്പേയുടെ അവസാന നിമിഷ ഗോളിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പി എസ് ജി റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു.ഇന്നലെ നടന്ന മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മാഞ്ചേസ്റ്റർ സിറ്റി സ്പോർട്ടിങ് ലിസ്‌ബണെ തകർത്തു.

ക്രിസ്ത്യനോ റൊണാൾഡോയുടെ ഗോളിനെ വാനോളം പുകഴ്ത്തി രാൾഫ് രാഗ്നിക്ക്..

തങ്ങൾ എങ്ങനെയും ഗോൾ നേടുമെന്ന് ഇവാൻ വുകമനോവിച്..