in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

തങ്ങൾ എങ്ങനെയും ഗോൾ നേടുമെന്ന് ഇവാൻ വുകമനോവിച്..

സീസണിന്റെ ആദ്യ പകുതിയിൽ സെറ്റ് പീസ് ഗോളുകൾ ഇല്ലെന്ന വിമർശത്തിന് ചുട്ട മറുപടിയുമായിയാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഭൂരിഭാഗം ഗോളുകളും സെറ്റ് പീസുകളിൽ നിന്നൊള്ളത് തന്നെയായിരുന്നു.

തങ്ങൾ എങ്ങനെയും ഗോൾ നേടുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യേക പരിപാടിയായ കോച്ച് കോർണറിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഫുട്ബോൾ ഒരു പസ്സിൽ പോലെയാണ്. ഒരു കോച്ച് എന്നാ നിലയിൽ ഡിഫെൻസിനെയും അറ്റാക്കിങ്ങിനെയും ക്രമീകരിക്കേണ്ടതുണ്ട്. എല്ലാത്തിനും സമയം എടുക്കും. എങ്ങനെ പ്രെസ്സ് ചെയ്യണം എങ്ങനെ ഡിഫെൻഡ് ചെയ്യണം എന്ന് ടീമിനെ പഠിപ്പിക്കാൻ സമയം അവശ്യമാണ്. ഞങ്ങൾക്ക് അപ്രവചനീയമായ ഒരു ടീമാകണം എന്നാണ് ലക്ഷ്യം.

ഞങ്ങൾ കഴിഞ്ഞ ദിവസങ്ങളായി സെറ്റ് പീസിൽ എങ്ങനെ സ്കോർ ചെയ്യണം എങ്ങനെ ഡിഫെൻഡ് ചെയ്യണമെന്ന് പരിശീലിക്കുകയായിരുന്നു. നിലവിൽ എങ്ങനെ വേണമെങ്കിലും ഗോൾ അടിക്കാൻ കെല്പുള്ള താരങ്ങൾ ഞങ്ങളുട പക്കല്ലുണ്ട്.

സെറ്റ് പീസിൽ നിന്നും വ്യക്തിഗത മികവിൽ നിന്നും ഓപ്പൺ പ്ലേയിൽ നിന്നും ഞങ്ങൾക്ക് ഗോൾ നേടാൻ സാധിക്കും. കളിക്ക് ഇടയിൽ കിട്ടുന്ന ഏത് ഒരു നിമിഷത്തിലും തങ്ങൾക്ക് ഗോൾ നേടാൻ സാധിക്കുമെന്നും ഇവാൻ കൂട്ടിച്ചേർത്തു.

സീസണിന്റെ ആദ്യ പകുതിയിൽ സെറ്റ് പീസ് ഗോളുകൾ ഇല്ലെന്ന വിമർശത്തിന് ചുട്ട മറുപടിയുമായിയാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഭൂരിഭാഗം ഗോളുകളും സെറ്റ് പീസുകളിൽ നിന്നൊള്ളത് തന്നെയായിരുന്നു.

നിലവിൽ പോയിന്റ് പട്ടികയിൽ 15 മൽസരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഈ മാസം 19 ന്ന് എ ടി കെ മോഹൻ ബഗാനെതിരെയാണ്.

കൂടുതൽ പെനാൽറ്റി പാഴാക്കിയ നാണകെട്ട റെക്കോർഡുമായി മെസ്സി, മറ്റൊരു റെക്കോർഡിൽ റൊണാൾഡോയും മറികടന്നു….

കൊൽക്കത്തെയെ ഇനി ഐയർ നയിക്കും..