in ,

OMGOMG LOVELOVE CryCry

സ്പാനിഷ് തീപ്പൊരി വരുന്നു? ബാഴ്സലോണ അക്കാദമി പ്രോഡക്റ്റ്..

വിവിധ ടീമുകൾക്ക് വേണ്ടി കരിയറിൽ 350-ലധികം മത്സരങ്ങൾ കളിച്ചു പരിചയസമ്പത്തുള്ള ഈ സ്പാനിഷ് മജീഷ്യൻ വരുന്ന സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൈതാനങ്ങളിൽ തീ പടർത്തുന്നത് ആരാധകർക്ക് ആവേശമാകും…

ISL 2022-2023 സീസൺ അടക്കി ഭരിക്കുവാൻ അവൻ വരുകയാണ്.. ലോകപ്രശസ്ത ക്ലബ്ബായ എഫ്. സി ബാഴ്സലോണയുടെ അക്കാദമിയിലൂടെ വളർന്ന, ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ലാലിഗയിൽ 140 മത്സരങ്ങളോളം കളിച്ചു അടവ് പയറ്റി തെളിഞ്ഞ്, സ്പാനിഷ് മണ്ണിൽ നിന്നും ഇന്ത്യൻ മണ്ണിനെ വിറപ്പിക്കുവാൻ വിക്ടർ റോഡ്രിഗസ് റൊമേറോ വരുന്നു.

ISL ക്ലബ്ബായ ഒഡിഷ എഫ്. സിയാണ് വിക്ടർ റോഡ്രിഗസ് റൊമേറോയെ തങ്ങളുടെ പുതുസീസണിലേക്കുള്ള അവസാന വിദേശ സൈനിങ്ങായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 32 വയസ്സുള്ള താരം വിങ്ങർ പൊസിഷനിലാണ് കളിക്കുക. ലാലിഗയെ കൂടാതെ മേജർ സോക്കർ ലീഗിലും (MLS) നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

1998-ൽ എഫ്. സി ബാഴ്സലോണയുടെ അക്കാദമിയിലൂടെ കളിയാരംഭിച്ച വിക്ടർ റോഡ്രിഗസ് റൊമേറോ എൽഷേ, ഗെറ്റാഫെ ലാലിഗ ടീമുകൾക്ക് വേണ്ടി നിരവധി തവണ കുപ്പായമണിഞ്ഞു. മിഡ്‌ഫീൽഡർ, വിങ്ങർ പൊസിഷനുകളിൽ കളിക്കുന്ന താരം ഗോൾനേട്ടത്തിലും മോശമല്ല.

വിവിധ ടീമുകൾക്ക് വേണ്ടി കരിയറിൽ 350-ലധികം മത്സരങ്ങൾ കളിച്ചു പരിചയസമ്പത്തുള്ള ഈ സ്പാനിഷ് മജീഷ്യൻ വരുന്ന സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൈതാനങ്ങളിൽ തീ പടർത്തുന്നത് ആരാധകർക്ക് ആവേശമാകും…

ലൂണയുടെ കാര്യത്തിൽ പേടിക്കേണ്ട!!

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് വരുന്നു..