in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് വരുന്നു..

ഓഗസ്റ്റ് 31-നാണ് ISL ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത്. ഈ സമയത്തിനുള്ളിൽ ആരാധകർ കാത്തിരുന്ന മുഴുവൻ സൈനിങ്ങുകളും കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കും. ആദ്യ ISL കിരീടം ലക്ഷ്യം വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച സ്‌ക്വാഡിനെ തന്നെയാണ് അണിയറയിൽ ഒരുക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന നാളുകളിലൂടെയാണ് നമ്മൾ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കുന്നോളം പ്രതീക്ഷകളുമായി 2022-2023 ISL സീസണിനെ വരവേൽക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ പോകുന്ന പുതിയ താരങ്ങൾ ആരൊക്കെ എന്നറിയാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.

സീസണിലെ ആദ്യ വിദേശ സൈനിങ് താരമായി അപോസ്‌റ്റോലാസ് ജിയാനുവിനെ കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഡയസ്, അൽവരോ വസ്കസ് എന്നിവരുടെ പകർക്കാർ ഉൾപ്പടെ വിദേശ കോട്ടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇനി കാത്തിരിക്കുന്നത് മൂന്നു പേരെയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പുതിയൊരു സൈനിങ് വരുന്നതിന്റെ ചില സൂചനകൾ തന്നിരിക്കുന്നു, ‘ ഫ്രണ്ട്‌സ്, അടുത്ത അനൗൺസ്മെന്റിനു വേണ്ടി കാത്തിരിക്കുകയാണോ? കൊച്ചിയിലേക്ക് വരുന്ന താരത്തിന്റെ ലൊക്കേഷൻ ഗസ് ചെയ്യൂ ‘ എന്നാണ് മഞ്ഞപ്പട സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഓഗസ്റ്റ് 31-നാണ് ISL ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത്. ഈ സമയത്തിനുള്ളിൽ ആരാധകർ കാത്തിരുന്ന മുഴുവൻ സൈനിങ്ങുകളും കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കും. ആദ്യ ISL കിരീടം ലക്ഷ്യം വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച സ്‌ക്വാഡിനെ തന്നെയാണ് അണിയറയിൽ ഒരുക്കുന്നത്.

സ്പാനിഷ് തീപ്പൊരി വരുന്നു? ബാഴ്സലോണ അക്കാദമി പ്രോഡക്റ്റ്..

വരുന്നു ഹ്യുമേട്ടന്റെ നാട്ടിൽ നിന്നൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്സിലേക്ക്