in

AngryAngry CryCry OMGOMG LOLLOL LOVELOVE

ബാഴ്സലോണ മെസ്സിയെ പുകച്ച് പുറത്ത് ചാടിച്ചത് തന്നെ, തെളിവുകൾ പുറത്ത്…

മെസ്സി സ്പാനിഷ് ലീഗിൽ കളിക്കേണ്ടത് ലാലിഗ അധികൃതരുടെ കൂടി ആവശ്യമായിരുന്നു അതുകൊണ്ട് ഏതുവിധേനയും മെസ്സിയെ പിടിച്ചുനിർത്തുവാൻ അവർ ബാഴ്സലോണക്ക് മുന്നിലേക്ക് ഒരു ഉപാധി പോലും വെച്ചിരുന്നു അതായിരുന്നു സി വി സി കരാർ. എന്നാൽ കരാറുമായി ബന്ധപ്പെട്ട നിരവധി ആശങ്കകൾ ചൂണ്ടിക്കാട്ടി ബാഴ്‌സലോണ അന്നതു നിഷേധിക്കുകയായിരുന്നു.

രണ്ട് പതിറ്റാണ്ട് കാലത്തോളം ഫാൻസ് ക്ലബ് ബാഴ്സലോണയുടെ ജീവാത്മാവും പരമാത്മാവും ലയണൽ മെസ്സി എന്ന ഇടത് കാലൻ ആയിരുന്നു. സ്വയം വളരുന്നതിനൊപ്പം ബാഴ്സലോണയ്ക്ക് വേണ്ടി തന്റെ അവസാനത്തെ തരി ഊർജ്ജ കാണികയും രക്തവും വിയർപ്പും വരെ നൽകുവാൻ തയ്യാറായിരുന്നിട്ടും എന്തുകൊണ്ട് മെസ്സിക്ക് ബാഴ്സലോണയുടെ പടിയിറങ്ങേണ്ടി വന്നു എന്നത് ഫുട്ബോൾ ലോകം അമ്പരപ്പോടെ ഇന്നും സംശയം പൂർണമായും മാറാതെ ആരായുകയാണ്.

മെസ്സിയെ തങ്ങളുടെ ഒപ്പം പിടിച്ചു നിർത്തുവാൻ ബാഴ്സലോണ അധികൃതർ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു എന്നൊക്കെ അന്ന് ബാഴ്സലോണ ബോർഡ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അവരുടെ നിലപാടുകളിൽ ഉള്ള മലക്കം മറിച്ചിലുകൾ കാണുമ്പോൾ ഒന്ന് വ്യക്തമാണ്. മെസ്സിക്ക് ബാഴ്സലോണയുടെ പടിയിറങ്ങേണ്ടി വന്നതിന് പിന്നിലെ പ്രധാന കാരണം ക്ലബ്ബ് അധികൃതരുടെ പദ്ധതികൾ തന്നെയാണ്.

മെസ്സി സ്പാനിഷ് ലീഗിൽ കളിക്കേണ്ടത് ലാലിഗ അധികൃതരുടെ കൂടി ആവശ്യമായിരുന്നു അതുകൊണ്ട് ഏതുവിധേനയും മെസ്സിയെ പിടിച്ചുനിർത്തുവാൻ അവർ ബാഴ്സലോണക്ക് മുന്നിലേക്ക് ഒരു ഉപാധി പോലും വെച്ചിരുന്നു അതായിരുന്നു സി വി സി കരാർ. എന്നാൽ കരാറുമായി ബന്ധപ്പെട്ട നിരവധി ആശങ്കകൾ ചൂണ്ടിക്കാട്ടി ബാഴ്‌സലോണ അന്നതു നിഷേധിക്കുകയായിരുന്നു.

ലാ ലിഗ ക്ലബുകളിലേക്ക് പണത്തിന്റെ നിക്ഷേപം കൊണ്ടു വരികയാണ് സിവിസി ഡീലിലൂടെ പ്രധാനമായും നടക്കുന്നത്. കരാർ അംഗീകരിച്ചാൽ ഏതാണ്ട് 510 മില്യൺ യൂറോയോളം ബാഴ്‌സക്ക് ഇതിലൂടെ ലഭിക്കും. പുതിയ താരങ്ങളെ സ്വന്തമാക്കാനും ക്ലബിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ക്ലബ്ബിന് സാധിക്കും. ലാലിഗ അധികൃതർ അന്ന് മുന്നോട്ടുവെച്ച ഈ നിർദ്ദേശം ബാഴ്സലോണ സ്വീകരിച്ചിരുന്നുവെങ്കിൽ അവർക്ക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തിനെ നഷ്ടപ്പെടില്ലായിരുന്നു.

പ്രശസ്ത യൂറോപ്യൻ ഫുട്ബോൾ മാധ്യമമായ ദി മിറർ ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങളനുസരിച്ച് ബാഴ്സലോണ ഇപ്പോൾ സി വി സി കരാർ ഒപ്പിടുന്നതിലേക്ക് നീങ്ങുകയാണ്. മെസ്സി ഫ്രഞ്ച് ക്ലബ്ബിന് സ്വന്തമായതിനുശേഷമുള്ള ബാഴ്സലോണയുടെ ഈ നിലപാട് മാറ്റം മെസ്സിയെ ബാഴ്സലോണയിൽ നിന്നും പടിയിറക്കുക എന്ന സ്ഥാപിത ലക്ഷ്യം ബാഴ്സലോണ അധികൃതർക്ക് ഉണ്ടായിരുന്നു എന്നതിനുള്ള തെളി വായായിട്ടാണ് വിമർശകർ കാണുന്നത്.

ഗാംഗുലി പറഞ്ഞതൊക്കെ കള്ളം! ക്യാപ്റ്റന്‍സി മാറ്റത്തനെകുറിച്ച് കോലിക്ക് പറയാനുള്ളത് ഇതാണ്!

റാമോസിനെ റയൽ മാഡ്രിഡ് ആരാധകർ തടസ്സപ്പെടുത്തുമെന്ന് ഫ്രെഡ് ഹെർമ്മൽ…