in

LOVELOVE LOLLOL OMGOMG AngryAngry CryCry

റാമോസിനെ റയൽ മാഡ്രിഡ് ആരാധകർ തടസ്സപ്പെടുത്തുമെന്ന് ഫ്രെഡ് ഹെർമ്മൽ…

സ്വന്തം താരങ്ങളുടെ പ്രകടനം മോശമായാൽ പോലും അവരെ ആക്ഷേപിക്കുവാൻ യാതൊരു മടിയും കാണിക്കാത്ത റയൽ മാഡ്രിഡ് ആരാധകർ തങ്ങളുടെ ഇതിഹാസ താരത്തിനെതിരെ തിരിഞ്ഞാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഒരു മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല റാമോസും റയലും തമ്മിൽ പിരിഞ്ഞത് എന്നത് പ്രതികൂല അവസ്ഥ മൂർച്ഛിക്കാൻ കാരണമായേക്കും.

സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളാണ് നിലവിൽ പി എസ് ജി താരമായ സെർജിയോ റാമോസ്. സ്പാനിഷ് ക്ലബ്ബിന് ഒരിക്കലും പകരം വെക്കാൻ കഴിയാത്ത നായകൻ കൂടിയാണ് അദ്ദേഹം. റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിൻറെ ജീവാത്മാവും പരമാത്മാവും ആയ അവരുടെ സ്വന്തം അസുരൻ അവർക്കെതിരെ എതിരാളികളുടെ വേഷത്തിൽ കളിക്കാനിറങ്ങുമ്പോൾ എന്തായിരിക്കും അദ്ദേഹത്തിൻറെ മനസ്സിൽ എന്നായിരുന്നു ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ആശങ്കയും.

ആ ചോദ്യത്തിനുള്ള മറുപടി അദ്ദേഹം പറഞ്ഞപ്പോൾ വഴിമരുന്നിട്ടത് മറ്റൊരു വിവാദത്തിന് കൂടിയായിരുന്നു. “വിധിയെന്നത് എളുപ്പത്തിൽ മാറുന്ന ഒന്നാണ്. മറ്റൊരു ടീമിനെ പിഎസ്‌ജി നേരിടാനാണ് ഞാൻ ഇഷ്‌ടപ്പെടുന്നത്. റയൽ മാഡ്രിഡിനോട് എനിക്കുള്ള സ്നേഹവും താൽപര്യവും നിങ്ങൾക്കറിയാമല്ലോ. എന്നാൽ ഇതു പിഎസ്‌ജിയെ പ്രതിരോധിക്കാൻ എനിക്കുള്ള അവസരമാണ്, അടുത്ത ഘട്ടത്തിലേക്ക് അവർ മുന്നേറാൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും. എന്റെ കാര്യത്തിൽ ഒരു സാഹസത്തിനു മുതിർന്ന ടീമാണവർ, അവർക്കു വേണ്ടി ഞാൻ മരണം വരെ പോരാടും.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഈയൊരു മറുപടി റയൽമാഡ്രിഡ് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള വലിയ വിജയങ്ങളിലേക്ക് കൈപിടിച്ച് നടത്തിയ അവരുടെ ഒറ്റയാൻ നായകൻ കൂടിയായിരുന്നു റാമോസ്. അവർ ഹൃദയത്തിലേറ്റിയ താരത്തിൽ നിന്നും ഇത്തരം പരുഷമായ വാക്കുകൾ അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ഫ്രഞ്ച് ഫുട്ബോൾ വിദഗ്ധനായ ഫ്രെഡ് ഹെർമ്മൽ ഇത്തരമൊരു ആശങ്ക പങ്കു വച്ചത്.

ഫ്രഞ്ച് ക്ലബ്ബിൻറെ കുപ്പായത്തിൽ റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന് എതിരെ കളിക്കുവാൻ റാമോസ്‌ സാൻഡിയാഗോ ബർണബ്യുവിൽ എത്തുമ്പോൾ റയൽ മാഡ്രിഡ് ആരാധകർ ഒരു തരിമ്പുപോലും ബഹുമാനം അവരുടെ പഴയ നായകന് നൽകില്ലെന്നും, അതു മാത്രമല്ല അവർ ആ റാമോസ്സിനെ തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്നും കൂടി അദ്ദേഹം പറഞ്ഞു ആർ എം സി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം താരങ്ങളുടെ പ്രകടനം മോശമായാൽ പോലും അവരെ ആക്ഷേപിക്കുവാൻ യാതൊരു മടിയും കാണിക്കാത്ത റയൽ മാഡ്രിഡ് ആരാധകർ തങ്ങളുടെ ഇതിഹാസ താരത്തിനെതിരെ തിരിഞ്ഞാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഒരു മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല റാമോസും റയലും തമ്മിൽ പിരിഞ്ഞത് എന്നത് പ്രതികൂല അവസ്ഥ മൂർച്ഛിക്കാൻ കാരണമായേക്കും.

ബാഴ്സലോണ മെസ്സിയെ പുകച്ച് പുറത്ത് ചാടിച്ചത് തന്നെ, തെളിവുകൾ പുറത്ത്…

ഇത് NCG, നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട്! സ്വന്തം ഗ്രാമത്തിൽ നല്ലൊരു ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കാൻ നടരാജൻ!