ലയണൽ മെസ്സി തിരകെ വരുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്ന ബാർസലോണ സൂപ്പർ താരം സെർജിയോ ബുസ്‌ക്റ്റസ്.
പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ താരം Esports Rac 1 ന്ന് കൊടുത്ത അഭിമുഖത്തെ ആധാരമാക്കിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. ഫാബ്രിസിയോയുടെ റിപ്പോർട്ടിലേക്ക്.
മെസ്സി ബാർസയിലേക്ക് തിരകെ വരാൻ ബുസ്ക്റ്റസ് ആഗ്രഹിക്കുന്നുവെന്നും പക്ഷെ അദ്ദേഹം പി എസ് ജി യിൽ കോൺട്രാക്റ്റിൽ ആയതു കൊണ്ട് അതിനുള്ള സാധ്യത വളരെ വിരളമാണെന്നും ഫാബ്രിസിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് അസാധാരണ സംഭവങ്ങൾക്ക് ഒടുവിൽ മെസ്സി ബാർസ വിട്ട് പി എസ് ജി യിലേക്ക് കൂടുമാറിയത്.