in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷ വാർത്ത..

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരുന്ന വാർത്തയെത്തി. യുണൈറ്റഡിന്റെ പോർച്ചുഗൽ സൂപ്പർ താരം ബ്രൂണോ ഫെർണാഡസ് യുണൈറ്റഡുമായുള്ള കരാർ 2027 വരെ നീട്ടി.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരുന്ന വാർത്തയെത്തി. യുണൈറ്റഡിന്റെ പോർച്ചുഗൽ സൂപ്പർ താരം ബ്രൂണോ ഫെർണാഡസ് യുണൈറ്റഡുമായുള്ള കരാർ 2027 വരെ നീട്ടി.

പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. മാസങ്ങളായി നടന്നു വന്നിരുന്ന ചർച്ചകൾക്ക് ഒടുവിലാണ് യുണൈറ്റഡ് സൂപ്പർ താരം ക്ലബ്ബുമായി നീണ്ട കാലത്തേക്കുള്ള കരാറിൽ ഒപ്പിട്ടത് .

2020 ജനുവരിയിലാണ് 56.70 മില്യൺ യൂറോക്ക് താരം യുണൈറ്റഡിലേക്കെത്തിയത്.2025 വരെയുള്ള കരാറിലാണ് അദ്ദേഹം അന്ന് ഒപ്പ് വെച്ചത്.

ഇപ്പോൾ 2027 ലേക്ക് വരെയുള്ള പുതിയ കരാറാണ് താരം സ്വീകരിച്ചിരിക്കുന്നത്.മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച 117 മത്സരങ്ങളിൽ നിന്ന് 49 ഗോളും 39 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

മെസ്സി തിരകെ വരുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂ…

ആദ്യ വിജയത്തിനായി ചെന്നൈയും ലക്ക്നൗവും ഇന്നിറങ്ങും