in ,

LOVELOVE

ആദ്യ വിജയത്തിനായി ചെന്നൈയും ലക്ക്നൗവും ഇന്നിറങ്ങും

ജഡേജ യുഗത്തിൽ ആദ്യ വിജയത്തിനായി ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുമ്പോൾ എതിരാളികൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ വിജയം തേടി വരുന്ന കെ എൽ രാഹുലിന്റെ ലക്ക്നൗ സൂപ്പർ ജയന്റസ്

ജഡേജ യുഗത്തിൽ ആദ്യ വിജയത്തിനായി ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുമ്പോൾ എതിരാളികൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ വിജയം തേടി വരുന്ന കെ എൽ രാഹുലിന്റെ ലക്ക്നൗ സൂപ്പർ ജയന്റ്സ്.

ഇരു ടീമുകളും ആദ്യ മത്സരത്തിൽ തോൽവി രുചിച്ചിരുന്നു.ലക്ക്നൗ ഗുജറാത്തിനോടും ചെന്നൈ കൊൽക്കത്തയോടുമാണ് പരാജപ്പെട്ടത്. മുൻനിര ബാറ്റസ്മാന്മാർ ഫോമിലേക്ക് എത്താത്ത തന്നെയാണ് ഇരു ടീമുകളുടെയും തലവേദന.

ലക്കനൗ മധ്യനിര താരങ്ങളിൽ പ്രതീക്ഷ വെക്കുമ്പോൾ ധോണിയും ബ്രാവോയും തിരകെ ഫോമിലേക്ക് എത്തിയത് ചെന്നൈക്ക് ആശ്വാസമാണ്.ഇരു ടീമുകളിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

ആൻഡ്രൂ ടൈ മോഹ്‌സിൻ ഖാൻ പകരം ലക്ക്നൗ ടീമിലേക്ക് എത്തിയേക്കും.ക്വാറന്റൈൻ പൂർത്തിയാക്കിയ മൊയ്‌ൻ അലി സാന്റനർക്ക് പകരം ചെന്നൈ ടീമിലെക്കുമെത്തും.ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 1 കെഎൽ രാഹുൽ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (വി.കെ.), 3 എവിൻ ലൂയിസ്, 4 മനീഷ് പാണ്ഡെ, 5 ദീപക് ഹൂഡ, 6 ആയുഷ് ബഡോണി, 7 ക്രുനാൽ പാണ്ഡ്യ, 8 ആൻഡ്രൂ ടൈ/മൊഹ്‌സിൻ ഖാൻ, 9 ദുഷ്മന്ത ചമീര, 10 രവി ബിഷ്‌ണോയ്, 11 വയസ്സ് അവേഷ് ഖാൻ

ചെന്നൈ സൂപ്പർ കിങ്‌സ് 1 റുതുരാജ് ഗെയ്‌ക്‌വാദ്, 2 ഡെവൺ കോൺവേ, 3 റോബിൻ ഉത്തപ്പ, 4 മൊയിൻ അലി, 5 അമ്പാട്ടി റായിഡു, 6 രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), 7 എംഎസ് ധോണി (വിക്കറ്റ്), 8 ശിവം ദുബെ, 9 ഡ്വെയ്ൻ ബ്രാവോ, 10 ആദം മിൽനെ, 11. തുഷാർ ദേശ്പാണ്ഡെ

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷ വാർത്ത..

വാസ്കസിനെ പിടിച്ചുനിർത്താൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനി ഒരേയൊരു വഴി മാത്രം…