in , , ,

AngryAngry

ഇത് തെണ്ടിത്തരം; റൊണാൾഡോയെ പരസ്യമായി അപമാനിച്ച് ബിബിസി; വൻ പ്രതിഷേധം

റോണോയെ അപമാനിച്ച ബിബിസിക്കെതിരെ വലിയ പ്രതിഷേധത്തിലാണ് ആരാധകർ. സംഭവത്തിൽ ബിബിസി മാപ്പ് പറയണമെന്നാണ് ആരാധകരുടെ ആവശ്യം.

കഴിഞ്ഞ ദിവസം നടന്ന യൂറോ പ്രീ ക്വാർട്ടറിൽ സ്ലോവേനിയെ പരാജയപ്പെടുത്തി പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. നിശ്ചിതസമയവും പിന്നിട്ട മത്സരത്തിന് ഷൂട്ട്ഔട്ടിലാണ് വിധിയായത്.

ALSO READ: അൽ നസ്റിന് ശേഷം ആ യൂറോപ്യൻ ക്ലബ്ബിൽ കളിച്ചേക്കാം; സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

എന്നാൽ മത്സരത്തിൽ റൊണാൾഡോയ്ക്ക് ലക്ഷ്യം നേടാനായില്ല. റോണോയുടെ കിക്ക് ഗോളാകാത്തതിനെ തുടർന്ന് പ്രമുഖ കായിക മാധ്യമമായ ബിബിസിയുടെ സ്പോർട്സ് വിഭാഗം റൊണാൾഡോയെ പരസ്യമായി അപാമാനിച്ചിരിക്കുകയാണ്.

ALSO READ: അർജന്റീന v/s പോർച്ചുഗൽ; ആരാധകർ കാത്തിരിക്കുന്ന പോരാട്ടം നടക്കുമോ? ഒരൊറ്റ സാധ്യത മാത്രം…

മത്സരത്തിന് ശേഷം നടന്ന മാച്ച് അനലൈസിയിൽ റൊണാൾഡോയുടെ പേര് ‘മിസ്റ്റിനോ പെനാൾഡോ’ എന്നാണ് ബിബിസി കൊടുത്തത്. ഒരു പെനാൽറ്റി നഷ്ടമാക്കിയതിന്റെ പേരിൽ ഒരു ഇതിഹാസ താരത്തെ ഇത്രമാത്രം അപമാനിക്കേണ്ടതുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.

ALSO READ: യുവതാരങ്ങൾ പോലും മുട്ട്മടക്കി; 39 ആം വയസ്സിൽ അപൂർവ റെക്കോർഡ് തൂക്കി റോണോ

അതേ സമയം, റോണോയുടെ പേര് ഇത്തരത്തിൽ ബിബിസി നൽകാനുള്ള കാരണം വ്യക്തമല്ല. ചാനൽ ഇക്കാര്യത്തിൽ ഒരു വിശദീകരണം നടത്തിയിട്ടില്ല.

ALSO READ; ബെല്ലിങ്ഹാം കുരുക്കിൽ; ക്വാർട്ടറിൽ വിലക്ക് ലഭിക്കാൻ സാധ്യത; ഇംഗ്ലണ്ടിന് തിരിച്ചടി

അതേ സമയം റോണോയെ അപമാനിച്ച ബിബിസിക്കെതിരെ വലിയ പ്രതിഷേധത്തിലാണ് ആരാധകർ. സംഭവത്തിൽ ബിബിസി മാപ്പ് പറയണമെന്നാണ് ആരാധകരുടെ ആവശ്യം.

ലൂണയുടെ അസാധ്യ ഗോളിന് ഫാൻസിന്റെ സമ്മാനം😍🔥പുരസ്‌കാരനിറവിൽ മാജിക്കൽ ഗോൾ🔥

സന്തോഷ വാർത്ത; വിദേശ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും!! താരം പ്രീ സീസണിനായി തായ്ലാൻഡിൽ…