in ,

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ; എന്നിട്ടും ബുമ്രയുടെ ഈ കഴിവിനെ കാണാതെ ബിസിസിഐ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. ഐസിസിയുടെ ടി20 ബൌളിംഗ് റാങ്കിങ്ങിൽ ഒഴികെ മറ്റു റാങ്കിങ്ങുകളിൽ ആദ്യ പത്തിലാണ് ബുമ്ര എന്ന താരത്തിന്റെ സ്ഥാനം. അടുത്ത കാലത്ത് ഇന്ത്യൻ ടീം കണ്ടെത്തിയ മികച്ച ഒരു കണ്ടുപിടിത്തം കൂടിയാണ് ബുമ്ര എന്ന കാര്യത്തിൽ പലർക്കും അഭിപ്രായ വ്യത്യാസമില്ല. ഇത്തരത്തിൽ ആധുനിക ക്രിക്കറ്റിലെ മികച്ച ഒരു ബൗളർ ആയിട്ടു കൂടിയും ഇന്ത്യൻ ടീമിൽ ഒരു അവഗണ ഈ താരം നേരിട്ടിട്ടുണ്ട്.

bumrah abandon by the BCCI

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. ഐസിസിയുടെ ടി20 ബൌളിംഗ് റാങ്കിങ്ങിൽ ഒഴികെ മറ്റു റാങ്കിങ്ങുകളിൽ ആദ്യ പത്തിലാണ് ബുമ്ര എന്ന താരത്തിന്റെ സ്ഥാനം. അടുത്ത കാലത്ത് ഇന്ത്യൻ ടീം കണ്ടെത്തിയ മികച്ച ഒരു കണ്ടുപിടിത്തം കൂടിയാണ് ബുമ്ര എന്ന കാര്യത്തിൽ പലർക്കും അഭിപ്രായ വ്യത്യാസമില്ല.

ഇത്തരത്തിൽ ആധുനിക ക്രിക്കറ്റിലെ മികച്ച ഒരു ബൗളർ ആയിട്ടു കൂടിയും ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്ക് ഈ താരത്തെ സെലക്ടർമാർ പരിഗണിച്ചില്ല എന്നത് ഒരു സത്യാവസ്ഥയാണ്. ബുമ്രയുടെ കാര്യത്തിൽ മാത്രമല്ല പൊതുവെ ബൗളർമാർക്ക് നായക സ്ഥാനം കൊടുക്കാൻ ബിസിസിഐയ്ക്ക് ഒരു വിമുഖതയുണ്ട് എന്നത് ഒരു വാസ്തവമാണ്.

bumrah abandon by the BCCI

2007- മുതൽ 2008 വരെ അനിൽ കുംബ്ല ഇന്ത്യൻ ടെസ്റ്റ്‌ ടീമിന്റെ നായകനായതൊഴിച്ചാൽ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്ക് ഒരു ബൗളരെ ബിസിസിഐ പരിഗണിച്ചിട്ടില്ല. അന്ന് കുംബ്ലയ്ക്ക് നായക സ്ഥാനം കിട്ടാനുള്ള കാരണം നായകത്വത്തിൽ പുതുമുഖനായ ധോണിക്ക് 3 ഫോർമാറ്റിലും നായക സ്ഥാനം നൽകി സമ്മർദ്ദം നൽകണ്ട എന്ന് ബിസിസിഐ തീരുമാനിച്ചത് കൊണ്ട് മാത്രം.

അനിൽ കുംബ്ലയ്ക്ക് ശേഷം ഈയടുത്ത് നടന്ന ശ്രീലങ്കയ്ക്കെതിരായ പര്യാടനത്തിൽ ഭൂവനേശ്വേർ കുമാറിനെ ഉപനായകനാക്കിയത് മാത്രമാണ് ബൗളർമാരുടെ നായക സ്ഥാനത്തത്തെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയാനുള്ളത്. അതും രണ്ടാം കിടടീമിന്റെ.

ബൗളർമാർക്ക് നായക സ്ഥാനം നൽകിയാൽ ബൗളിങ്ങിൽ തന്റെ കഴിവുകൾ മാത്രം കൂടുതൽ ആശ്രയിക്കപ്പെടുമെന്നുള്ളത് കൊണ്ടും നായകനായ ബൗളർ കൂടുതൽ റൺസ് വഴങ്ങിയാൽ അത് ടീമിന്റെ ആത്മവിശ്വാസം തകർക്കുമെന്നതിനാലാവണം ബിസിസിഐ ബൗളർമാർക്ക് നായക സ്ഥാനം നൽകാത്തത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റുകളിൽ ബിസിസിഐയുടെ ഈ വാദം ശരിയാണെന്ന് ഒരു തരത്തിൽ യോജിക്കാമെങ്കിലും ടെസ്റ്റ്‌ ക്രിക്കറ്റിൽ ഈ വാദത്തോട് ഭൂരിഭാഗം ആൾക്കാർക്കും യോജിക്കാൻ കഴിയില്ല. അതിനാൽ തന്നെ ബുമ്രയ്ക്ക് ടെസ്റ്റിലെ ഉപനായക സ്ഥാനം നൽകുന്നതിൽ തെറ്റില്ല എന്ന വാദമാണ് ലേഖകനുള്ളത്.

പാറ്റ് കുമ്മിൻസ് എന്ന ബൗളറെ ടെസ്റ്റ്‌ ടീമിന്റെ നായകനാക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ്‌ ഓസ്ട്രേലിയ. കുറച്ചു കാലം മുമ്പ് വരെ മോർതാസ എന്ന ബൗളറാണ് ബംഗ്ലാദേശിനെ നയിച്ചത്. ബാവുമയ്ക്ക് പരിക്ക് പറ്റിയപ്പോൾ സൗത്ത് ആഫ്രിക്ക നായക സ്ഥാനം നൽകിയത് കേശവ് മഹാരാജ് എന്ന സ്പിൻ ബൗളറിനാണ്. ടിം സൗത്തിയെയെയും ന്യൂസിലണ്ട് നായക സ്ഥാനം ഏൽപ്പിച്ചിരുന്നു. എന്നിട്ട് പോലും നമ്മുടെ ഒരു മികച്ച ബൗളറെ ടെസ്റ്റ്‌ ടീമിന്റെ ഉപനായക സ്ഥാനം പോലും നൽകിയില്ലെങ്കിൽ അത് ആ താരത്തോട് കാണിക്കുന്ന ഏറ്റവും വലിയ അവഗണനയായി തന്നെ അത് മാറും.

ഇനിയെന്താണ് ചെയ്യുന്നത് പരിക്കേറ്റ രാഹുൽ പറയുന്നു…

ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ അഞ്ച് തോൽവികൾ…