പുത്തൻ പ്രതീക്ഷകളുമായി യൂറോയിൽ പന്ത് തട്ടാൻ ഇറങ്ങിയ റഷ്യക്ക് ഒരു ബെൽജിയൻ ഷോക്ക് ട്രീറ്റ്മെൻറ് റഷ്യ തങ്ങൾ ആതിഥ്യം അരുളിയ 2018 വേൾഡ് കപ്പില്‍ നടത്തിയ മുന്നേറ്റങ്ങളുടെ ചുവടുപിടിച്ചാണ് യൂറോയിൽ പന്ത് തട്ടാൻ ഇറങ്ങിയത്
എന്നാൽ ആദ്യ മത്സരത്തിൽ തന്നെ യൂറോ കപ്പിലെ ഫേവറേറ്റ് കളായ ബെൽജിയം പോരാളികൾ ആയിരുന്നു എതിരാളികൾ. ലുക്കാക്കു,കരാസ്‌ക്കോ,മെർട്ടൻസ് എന്നിവർ നയിച്ച മുന്നേറ്റനിര യാണ് ബെൽജിയത്തിലെ കരുത്തു.മുന്നേറ്റ നിരക്ക് കൃത്യമായി പന്തു എത്തിച്ചു കൊടുത്തത് ടെൻഡങ്കറും, ടീലമെൻസും, തോർഗൻ ഹസാർഡും കളം നിറഞ്ഞു കളിച്ചപ്പോൾ റഷ്യക്ക് കാഴ്ചക്കാരായി നോക്കിനിൽക്കാനേ പറ്റിയുള്ളൂ.
പ്രതിരോധനിരയിൽ Vertonghen ഉം ആൽഡർവീൽഡും റഷ്യൻ മുന്നേറ്റങ്ങളെ സമൃദ്ധമായി തടുത്തു കൊണ്ടിരുന്നു. റ്റിബോ കോട്ടുവാ മാഡ്രിഡിസ്റ് ഗോളിയെ കാര്യമായി പരീക്ഷിക്കുവാൻ പോലും റഷ്യൻ മുന്നേറ്റങ്ങൾക്ക് ആയില്ല.
റഷ്യൻ പ്രതിരോധനിര വരുത്തിയ പിഴവ് മുതലെടുത്ത് ലുക്കാക്കു തന്നെ ബെൽജിയത്തിന്റെ ആദ്യ ലീഡ് എടുത്തു. മുപ്പത്തിനാലാം മിനുട്ടിൽ പരുക്കേറ്റ കസ്റ്റാഗ്നേയെ സബ്സ്റ്റിട്യൂട് ചെയ്‌തു കളത്തിലിറങ്ങിയ ബൊറൂസിയ ഡോർട്മുൻഡ് താരം തോമസ് മുനീർ
രണ്ടാമത്തെ ഗോളും കണ്ടെത്തി റഷ്യയെ സമ്മർദ്ദത്തിലാക്കി.
ആദ്യപകുതിയിൽ തന്നെ രണ്ടു ഗോൾ വഴങ്ങിയ സമ്മർദ്ദം അതിജീവിക്കാൻ റഷ്യൻ മുന്നേറ്റനിരക്കോ മധ്യനിരക്കോ കഴിഞ്ഞില്ല.സമീപകാലത്തെ തൻറെ മികച്ച ഫോമിൽ കളി തുടരുന്ന ലുക്കാക്കു 88ആo മിനുട്ടിൽ കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിംഗ് ലൂടെ ബെൽജിയത്തിന്റെ വിജയം പൂർത്തിയാക്കി.
പത്താം മിനുട്ടിൽ ആദ്യ ഗോൾ നേടി ക്യാമറ കണ്ണുകളിലേക്കു നോക്കി ലവ് യു ക്രിസ്റ്റീ എന്ന് ഉരുവിടുന്ന ലുക്കാക്കുവിന്റെ ചിത്രം ഫുട്ബോൾ ലോകത്തെ സൗഹൃദത്തിൻറെ ഉദാത്ത മാതൃകയായി.
റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ ആക്രമണ ഫുട്ബോൾ കളിച്ചു മുന്നേറുന്ന ബെൽജിയം ഇന്നു ഏതൊരു ടീമിനും പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ് . വ്യക്തമായ ആധിപത്യത്തോടെ കൂടിയാണ് ബെൽജിയം ഓരോ വിജയങ്ങളും കരസ്ഥമാക്കി കൊണ്ടിരിക്കുന്നത്.
സൗഹൃദങ്ങ മത്സരങ്ങളുടെ തുടർച്ചയായി യൂറോ കപ്പിലും തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു തന്നെയാണ് ബെൽജിയം വിജയിച്ചു കയറി ഇരിക്കുന്നത്