in

പടച്ചവൻ ദൈവമാകാൻ വേണ്ടി ജനിപ്പിച്ച വീരനായകൻ സൈമൺ കെജർ

Simon Kjaer [EURO]

ചില നിമിഷങ്ങളിൽ പടച്ചോൻ അങ്ങനെയാണ് , കൂടെ ഇതു പോലെയൊരു രക്ഷകനെയും തന്നിട്ട് കൈവിട്ട കളി കളിക്കും… പക്ഷേ ഇങ്ങനെയൊരു രക്ഷകൻ കൂടെയുണ്ടെങ്കിൽ എന്തിനാണ് ഭയക്കുന്നത്. ഡാനിഷ് പോരാളികൾക്ക് അഭിമാനിക്കാം ദൈവ തുല്യനായ തങ്ങളുടെ സൈമൺ കെജർ എന്ന വീര നായകനെപ്പറ്റി.

ഇന്ന് മുതൽ ഫുട്ബാൾ ലോകത്തിന് നായകൻ എന്ന പേരിന് ഒരു പര്യായം ഉണ്ടെങ്കിൽ അത് സൈമൺ കെജർ എന്ന നാമത്തിൽ വാഴ്ത്തപ്പെടും. ഇന്നലെ എല്ലാവരുടെയും ഹൃദയ കവാടത്തിൽ നായകനായി ഇവൻ ഉദിച്ചുയരുക ആയിരുന്നു.

ദൈവം നായകനാകാൻ വേണ്ടി ജനിപ്പിച്ചവൻ എന്നു പറഞ്ഞാൽ പോലും ഒട്ടും കൂടിപ്പോകില്ല. എറിക്സൺ കാർഡിയാക് അറസ്റ്റ് വന്ന് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണപ്പോൾ ആദ്യം ഓടിയെത്തി കൃത്യമായ ഇടപെടൽ നടത്തി അവന്റെ ജീവൻ നില നിർത്തിയവനെ ദൈവം എന്നു വിളിച്ചാൽ പോലും കൂടിപ്പോകില്ല. അതേ ജീവൻ നൽകുന്നവൻ ദൈവം തന്നെയാണ്.

അബോധാവസ്ഥയിൽ കിടക്കുന്ന എറിക്സന്റെ വായിൽ കൈയ്യിട്ട് അവൻ വായടക്കാൻ അനുവദിക്കാതെ നാവ് വിഴുങ്ങിയില്ലെന്ന് ഉറപ്പ് വരുത്തിയവൻ, തന്റെ പ്രിയപ്പെട്ടവന്റെ ദാരുണാവസ്ഥ വിറ്റു കാശക്കാൻ കഴുകൻ കണ്ണുകളുമായി എത്തിയ മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകളെ തടയാൻ എറിക്സണ് ചുറ്റും ഒരു പടത്തലവനെപ്പോലെ ടീമംഗങ്ങളെ നിറുത്തിയവൻ.

നിലവിട്ടു കരഞ്ഞു സ്തബ്ധയായിപ്പോയ എറിക്സണിന്റെ ഭാര്യയെ അടുത്ത് പോയി ആശ്വസിപ്പിച്ചവൻ. അതേ ഇവൻ രക്ഷകനാണോ ദൈവമാണോ അതോ ദൈവ ദൂതനോ ഒറ്റവാചകത്തിൽ സൈമൺ കെജർ എന്ന നായകനെ നിർവചിക്കുവാനാവില്ല.

ഡാനീഷ് ടീം നായകനായ സൈമൺ കെജർ വീര നായകൻ തന്നെയാണ് കളിക്കളത്തിലും പുറത്തും എല്ലാം. ഇറ്റാലിയൻ ക്ലബ്ബ് എ സി മിലാന്റെ താരം ആയ ആയ സൈമൺ കെജർ ഒരൊറ്റ രാത്രി കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ആണ് കൂടു കൂട്ടിയത്.

യൂറോയിൽ റഷ്യക്ക് ഒരു ബെൽജിയൻ ഷോക്ക് ട്രീറ്റ്മെൻറ്

കായിക ലോകത്തെ കറുത്ത ശനിയാഴ്ച, ക്രിക്കറ്റ് മൈതാനത്തും ഫുട്ബാൾ ഗ്രൗണ്ടിലും ദുരന്തങ്ങൾ