കഴിഞ്ഞ ദിവസത്തിനെ കായിക ലോകത്തിലെ കറുത്ത ശനിയാഴ്ച എന്നു കാലം അടയാളപ്പെടുത്തുന്ന ദിനം ആണ് കടന്നു പോയത് കായിക ലോകത്തിനെ ഞെട്ടിച്ചു കൊണ്ട് രണ്ട് ദുരന്തങ്ങൾ ആയിരിന്നു ഉണ്ടായത് ഒന്നു ക്രിക്കറ്റിലും മറ്റൊന്ന് ഫുട്ബോളിലും ആയിരുന്നു ദുരന്തങ്ങൾ.
കോപ്പ അമേരിക്കയുടെ ഉൽഘാടന മത്സരത്തിൽ പങ്കെടുക്കണ്ട ടീമിലെ നിരവധി താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വാർത്ത സമ്മാനിച്ച നടുക്കത്തിൽ കൂടി ആയിരുന്നു അരാധകർ കടന്നു പൊയ്ക്കൊണ്ടിരുന്നത്. അപ്പോഴായിരുന്നു അതി ദാരുണമായ രണ്ട് സംഭവങ്ങൾ കൂടി അരങ്ങേറിയത്.
ഫുട്ബാൾ മൈതാനത്ത് വീണു പോയത് ഡെന്മാർക്ക് താരം ക്രിസ്ത്യൻ എറിക്സണും ക്രിക്കറ്റ് മൈതാനത്ത് വീണു പോയത് താരം ഫാഫ് ഡ്യൂപ്ലെസിയും ആയിരുന്നു. നിലവിൽ രണ്ട് പേരും അപകട നില തരണം ചെയ്‌തു എന്നത് കായിക പ്രേമികൾക്ക് ആശ്വാസം ആയിട്ടുണ്ട്.
എറിക്സണിന്റെ വീഴ്ച യൂറോക്കപ്പിലെ ഫിൻലാൻഡിന് എതിരെ കളിക്കിടെ വന്ന കാർഡിയാക് അറസ്റ്റ് മൂലം ആയിരുന്നു എന്നാൽ ഫാഫ് ഡ്യൂപ്ലെസിസ് വീണുപോയത് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഫീൽഡ് ചെയ്യുമ്പോൾ മുഹമ്മദ് ഹൻസെയിനുമായി കൂട്ടിയിടിച്ച് ആയിരുന്നു.
ഇരു താരങ്ങളുടെയും പരുക്ക് കായിക ലോകത്തിനെ ഏറെ ആശങ്കയിലേക്ക് തള്ളി വിട്ടിരുന്നു. ഏതായാലും ഈ അടുത്ത കാലത്ത് ഒന്നും കായിക പ്രേമികൾ ഇത്രയും ആശങ്ക അനുഭവിച്ചിട്ടില്ല.