in

കാരുണ്യത്തിന്റെ കനാവായി സാദിയോ മാനെ വീണ്ടും

Sadio Mane and Salah

കളിമികവിനൊപ്പം ലാളിത്യത്തിനും പരസഹായത്തിനും പേര് കേട്ട താരം കൂടിയാണ് സാദിയോ മാനെ സെനഗലുകാരൻ ആയ ലിവർപൂൾ താരം. ഇപ്പോൾ തന്റെ പിതാവിന് വന്ന ദുരവസ്ഥ ആർക്കും ഇനി ആർക്കും ഉണ്ടാകാതെ ഇരിക്കാൻ ഉള്ള തീവ്രമായ പ്രയത്നത്തിൽ ആണ് മാനെ.

7 വർഷം മുമ്പ് അവശ്യ സമയത്ത് മതിയായ ചികിത്സ കിട്ടാതെ ആയിരുന്നു മാനെയുടെ പിതാവ് മരണപ്പെട്ടത്. നല്ല ഒരു ആശുപത്രി ഇല്ലായിരുന്നു മാനെയുടെ സ്വന്തം നാട്ടിൽ. ഇനി ആർക്കും ഈ ദുർഗതി വരാതിരിക്കാൻ പരിശ്രമങ്ങൾ തുടങ്ങിയിട്ട് കാലം കുറെ ആയി.

കഴിഞ്ഞ ദിവസം സെനഗൽ പ്രസിഡന്റിനെ സന്ദർശിച്ചു ആശുപത്രി നിർമാണത്തിനെ പറ്റി ചർച്ച നടത്തിയ മാനെ 5 ലക്ഷം പൗണ്ട് അതിനായി നൽകുകയും ചെയ്തു. ഡിസ്പ്ലേ പൊട്ടിയ ഫോണുമായി ജീവിക്കുന്ന ജീവിത കഥ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്

5 വർഷത്തെ ലിവർപൂളുമായി അദ്ദേഹത്തിന്റെ കോൺട്രാക്ട് £26,000,000 (235 കോടി രൂപ) ആണ്. വർഷാവർഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വേറെയും.

എന്നിട്ടും ഡിസ്‌പ്ലേ പൊട്ടിയ ഫോണുമായി ആണ് മാനെയെ കാണാൻ കഴിയുന്നത്. നേരത്തെ പറഞ്ഞ സാലറി പാക്കേജ് വച്ചു നോക്കിയാൽ കാശില്ലാഞ്ഞിട്ടല്ല സാദിയോ ഫോൺ മാറ്റാത്തത് !! പിന്നെന്താ പിശുക്കാണോ?

‘എനിക്കെന്തിനാണ് ഫെരാരിയും, വിമാനങ്ങളും വജ്രം പതിപ്പിച്ച വാച്ചുകളും? അതു കൊണ്ട് എനിക്കോ മറ്റുള്ളവർക്കോ എന്ത് പ്രയോജനം?!

മനസിലായിക്കാണും… പിശുക്കുന്നതല്ല, തിരിച്ചറിവാണ്.. സ്വന്തം രാജ്യത്തെ ജനങ്ങൾ ജീവിക്കാനായി പട്ടിണിയോട് മല്ലടിക്കുമ്പോൾ ഒരു ആഡംബരവും ഒരു പട്ടുമെത്തയും തനിക്ക് ഉറക്കം തരില്ലെന്ന തിരിച്ചറിവ്…

സാദിയോ സെനഗലിൽ സ്കൂളുകൾ, സ്റ്റേഡിയം എന്നിവ നിർമ്മിച്ചു.. തുണി, ചെരുപ്പ്, ഭക്ഷണം എന്നിങ്ങനെ അവശ്യവസ്തുക്കൾ എത്തിച്ചു കൊണ്ടേയിരിക്കുന്നു.. ഒരു ഗ്രാമത്തെ മുഴുവൻ സ്ഥിര വരുമാനം കൊടുത്ത് ദത്തെടുത്തിരിക്കുന്നു…

എനിക്ക് ഈ ജീവിതം തന്നതിന്റെ ഒരംശമെങ്കിലും തിരിച്ചുകൊടുക്കാൻ ഞാൻ കടപ്പെട്ടിരിക്കുന്നു എന്നു പറയുന്ന മാനെ ഒരു ഫുട്ബോൾ താരം എന്നതിനേക്കാൾ ഉപരി ഒരു വലിയ മനുഷ്യൻ ആണ്…

കായിക ലോകത്തെ കറുത്ത ശനിയാഴ്ച, ക്രിക്കറ്റ് മൈതാനത്തും ഫുട്ബാൾ ഗ്രൗണ്ടിലും ദുരന്തങ്ങൾ

ദൈവത്തിന്റെ പോരാളികൾ തോൽക്കാറില്ല വിജയികൾ അവരാണ്