in

ദൈവത്തിന്റെ പോരാളികൾ തോൽക്കാറില്ല വിജയികൾ അവരാണ്

Christian Eriksen Medical Team

യൂറോ 2020 ന്റെ അവസാനത്തിൽ അവാർഡുകൾ കൈമാറാൻ യുവേഫ ആഗ്രഹിക്കുന്നുവെങ്കിൽ, അതു ഗോൾഡൻ ബൂട്ട് ആയിക്കൊള്ളട്ടെ അല്ലെങ്കിൽ പ്ലെയർ ഓഫ് ടൂർണമെന്റ് ആയിക്കൊള്ളട്ടെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗസ് ആയിക്കൊള്ളട്ടെ എല്ലാം മറക്കുക. ക്രിസ്ത്യൻ എറിക്സന്റെ ജീവൻ രക്ഷിച്ച വൈദ്യ സംഘത്തിനും അവരുടെ സഹായികൾക്കും ഏറ്റവും ഉയർന്ന വ്യക്തിഗത അംഗീകാരങ്ങൾ നൽകുക അവരായിരുന്നു ഇന്നലത്തെ യഥാർത്ഥ ഹീറോസ്.

ഒരുപാട് പേരുടെ ജീവിതത്തെ മോഷ്ടിച്ച ഒരു മഹാമാരിയുടെ പിടിയിൽ അകപ്പെട്ട ഒന്നര വർഷത്തിനിപ്പുറവും ഈ ലോകത്ത് മെഡിക്കൽ സംഘത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നു ഇന്നലത്തെ സംഭവം നമ്മെ കാട്ടി തന്നു. ആതുര സേവന ദാതാക്കളുടെ പ്രാധാന്യം വിളിച്ചോതുന്ന നിരവധി മുഹൂര്തങ്ങളിലൂടെയാണ് ലോക ജനത മുഴുവനും ഇന്നലെ കടന്നു പോയത്.

വിജയ ഗോളുകൾ നേടുന്ന സ്‌ട്രൈക്കർമാരെക്കുറിച്ചും, എതിരാളികളുടെ ഷോട്ടുകൾ ബ്ലോക്കു ചെയ്യുന്ന പ്രതിരോധക്കാരെക്കുറിച്ചും, തീരുമാനങ്ങൾ എടുക്കുന്ന പരിശീലകരെക്കുറിച്ചും, പെനാൽറ്റികൾ സംരക്ഷിക്കുന്ന ഗോൾകീപ്പർമാരെക്കുറിച്ചും വാചാലരാകുമ്പോൾ പലപ്പോഴും ഫുട്‍ബോൾ സ്റ്റേഡിയത്തിൽ ആരാരുമറിയാതെ നില കൊള്ളുന്ന മെഡിക്കൽ സംഘത്തെ നാം വിസ്മരിക്കാറാണ് പതിവ്.

യൂറോ 2020 മാത്രമല്ല, ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും യഥാർത്ഥ നായകർ ഇത്തരം ധ്രുത ഗതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സംഘമാണ്. കൃത്യ സമയത്തു സംയോജിതമായി ഇടപെട്ടു ഡാനിഷ് നായകൻ സൈമൺ ജീയാറും എറിക്സന്റെ ജീവൻ നിലനിർത്തുന്നതിൽ നിർണായകമായി. CPR നൽകാൻ മെഡിക്കൽ സംഘത്തെ വിളിച്ചു അവർക്കുള്ള സൗകര്യം മൈതാനത്തു തന്നെ ഒരുക്കി കൊടുക്കുന്നതിലും ഡാനിഷ് നായകൻ സമ്മർദ്ദങ്ങൾ ഏതു മില്ലാതെ പ്രവർത്തിച്ചു.

മെഡിക്കൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഡെന്മാർക്കിനായി കുഴഞ്ഞു വീണ ഡാനിഷ് മിഡ്ഫീൽഡർ കോപ്പൻഹേഗൻ ആശുപത്രിയിൽ സ്ഥിരത കൈവരിച്ചു വരുന്നെന്ന ശുഭകരമായ വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

കാരുണ്യത്തിന്റെ കനാവായി സാദിയോ മാനെ വീണ്ടും

സ്റ്റിമാച്ചിന്റെ പുത്തൻ തന്ത്രങ്ങളുമായി ഇന്ത്യ നാളെ അഫ്ഗാനെ നേരിടാൻ പോകുന്നു…