in , , ,

CryCry LOVELOVE AngryAngry LOLLOL OMGOMG

ബ്ലാസ്റ്റേഴ്സിനെ കാഴ്ചക്കാരാക്കി കിടിലൻ താരത്തെ ബാംഗ്ലൂരു തൂക്കി

എന്നാൽ ഈ ടീമുകളെയെല്ലാം കാഴ്ചക്കാരാക്കി ഫ്രീ ഏജന്റ് ആയി നിൽക്കുന്ന റോയ് കൃഷ്ണയെ ഒരു രൂപ പോലും ട്രാൻസ്ഫർ ഫീ മുടക്കാതെ സ്വന്തമാക്കാൻ ‘ദി ബ്ലൂസിന്’ കഴിഞ്ഞു.

kbfc logo

ISL കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റോയ് കൃഷ്ണയെ റാഞ്ചി ബാംഗ്ലൂരു എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള മറ്റു ISL ടീമുകൾ നോട്ടമിട്ട താരത്തെയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ ബാംഗ്ലൂരു എഫ്. സി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പ്രശസ്ത സ്പോർട്സ് മീഡിയ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നത്.

2019-ൽ A-ലീഗിൽ നിന്നും ATK FC യിലെത്തിയ റോയ് കൃഷ്ണ ആദ്യ സീസണിൽ തന്നെ ISL ട്രോഫിയും ISL ടോപ് സ്കോറർ (21 കളിയിൽ നിന്ന് 15 ഗോൾ) പട്ടവും നേടിയിട്ടാണ് അരങ്ങേറ്റ സീസൺ ഗംഭീരമാക്കിയത്.

പിന്നീട് 2020-2022 സീസണുകളിൽ ATK മോഹൻ ബഗാൻ കുപ്പായമണിഞ്ഞ റോയ് കൃഷ്ണ 67 കളികളിൽ നിന്ന് 39 ഗോളുകൾ നേടി ISL ചരിത്രത്തിൽ തന്റെ മുദ്ര പതിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോറർ ആയിരുന്ന ക്ലീറ്റൻ സിൽവയുടെ പകരക്കാരനായാണ് റോയ് കൃഷ്ണയെ ബാംഗ്ലൂരു എഫ്. സി ടീമിലെത്തിച്ചത്. ഇതോടെ വരും സീസണിൽ സുനിൽ ചേത്രി, റോയ് കൃഷ്ണ, ഹാവി ഹെർണാണ്ടസ് ഉൾപ്പടെ താരസമ്പന്നമായ ഒരു മികച്ച സ്‌ക്വാഡ് തന്നെയാണ് ബാംഗ്ലൂരു എഫ്. സിയുടെ എതിരാളികളെ കാത്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഈസ്റ്റ്‌ ബംഗാൾ ടീമുകളാണ് റോയ് കൃഷ്ണയെ ടീമിലെത്തിക്കാൻ നോക്കിയത്. എന്നാൽ ഈ ടീമുകളെയെല്ലാം കാഴ്ചക്കാരാക്കി ഫ്രീ ഏജന്റ് ആയി നിൽക്കുന്ന റോയ് കൃഷ്ണയെ ഒരു രൂപ പോലും ട്രാൻസ്ഫർ ഫീ മുടക്കാതെ സ്വന്തമാക്കാൻ ‘ദി ബ്ലൂസിന്’ കഴിഞ്ഞു.

ഡ്യൂറണ്ട് കപ്പ്‌ :ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ, സ്റ്റേഡിയം ഇതാ..

യെല്ലോ മാന്റെ സൂചനകൾ സൂചിപ്പിക്കുന്നത് ഒരു കിഴക്ക് യൂറോപ്യൻ രാജ്യത്തിലേക്ക്..