in , , ,

LOVELOVE OMGOMG AngryAngry LOLLOL

ഡ്യൂറണ്ട് കപ്പ്‌ :ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ, സ്റ്റേഡിയം ഇതാ..

കേരളത്തിൽ നിന്ന് ISL ടീമായ കേരള ബ്ലാസ്റ്റേഴ്സും, ഐ-ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയുമാണ് ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറണ്ട് കപ്പ്‌ ഓഗസ്റ്റ് 17-ന് തുടങ്ങുമെന്ന് റിപ്പോർട്ട്‌. പതിവിന് വിപരീതമായി ഇത്തവണ ഒരു സിറ്റി എന്നതിൽ നിന്ന് മാറി 3 സിറ്റികളിലായാണ് ഇപ്രാവശ്യത്തെ ഡ്യൂറണ്ട് കപ്പ്‌ അരങ്ങേറുക. കൊൽക്കത്ത, ഗുവാഹതി, ഇംഫാൽ എന്നിവിടങ്ങളിലാണ് 131-മത് ഡ്യൂറണ്ട് ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറുന്നത്.

ഇന്ത്യയിലെ വിവിധ ലീഗുകളിൽ കളിക്കുന്ന 20 ടീമുകൾ പങ്കെടുക്കുന്ന 2022 ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റ് ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കും. കേരളത്തിൽ നിന്ന് ISL ടീമായ കേരള ബ്ലാസ്റ്റേഴ്സും, ഐ-ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയുമാണ് ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂ റണ്ട് കപ്പ്‌ വേദി ഇന്ദിരാ ഗാന്ധി അതിലറ്റിക് സ്റ്റേഡിയം ഗുവാഹതിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഒഡിഷ എഫ്.സി, സർവീസസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.

ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയം ഗുവാഹതിയിൽ ഓഗസ്റ്റ് 17-ന് ആസാം മുഖ്യമന്ത്രി ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. മുഹമ്മദൻസ് എസ്.സിയെ പരാജയപ്പെടുത്തി 2021-ലെ ഡ്യൂറണ്ട് കപ്പ്‌ വിന്നേഴ്സ് ആയ എഫ്.സി ഗോവയാണ് നിലവിലെ ചാമ്പ്യൻമാർ. മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ ടീമുകളാണ് ഏറ്റവും കൂടുതൽ തവണ (16) ഡ്യൂറണ്ട് കപ്പ്‌ കിരീടം ചൂടിയത്.

ലൂണയെ കാണാൻ കാത്തിരിക്കാൻ വയ്യെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് താരം

ബ്ലാസ്റ്റേഴ്സിനെ കാഴ്ചക്കാരാക്കി കിടിലൻ താരത്തെ ബാംഗ്ലൂരു തൂക്കി